ആശുപത്രിയുടെ പരസ്യം; സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ഒരു ആശുപത്രിയുടെ പരസ്യത്തില്‍ സഹകരിക്കുന്നതിന് സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍. ദ മാന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോനു സൂദിന്റെ വെളിപ്പെടുത്തല്‍. ഇത്രയും ആളുകള്‍ക്ക് ശസ്ത്രക്രിയ നടത്തണമെങ്കില്‍ 12 കോടിയോളം രൂപവേണ്ടിവരുമെന്ന് സോനു സൂദ് പറഞ്ഞു.

Advertisment

ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില്‍ നിന്ന് എന്നെ ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ അറിയിച്ചു. ഞാന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായ 50 ആളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു. 12 കോടിയോളം രൂപയാണ് അതിന് ചെലവുവരുന്നത്. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത് – സോസു സൂദ് വ്യക്തമാക്കി.

മഹാമാരിക്കാലത്ത് സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങള്‍ സോനു സൂദ് ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല ഒട്ടേറയാളുകൾക്ക് ചികിത്സാസഹായവും നൽകിയിരുന്നു.

Advertisment