ആലിയ ഭട്ട് നായികയാകുന്ന പുതിയ ചിത്രമാണ് 'ഡാര്‍ലിംഗ്‍സ്'. മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളായ റോഷൻ മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ജസ്‍മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഡാര്‍ലിംഗ്സ്‍' എന്ന പുതിയ ചിത്രം നെറ്റ്‍ഫ്ലിക്സില്‍ ഡയറക്ട് ഒടിടി റിലീസായിട്ടാണ് എത്തുക.
അമ്മ-മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ചിത്രമാണ് 'ഡാര്‍ലിംഗ്‍സ്'. ഷെഫാലി ഷായും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. എന്നായിരിക്കും 'ഡാര്‍ലിംഗ്‍സ്' എന്ന ചിത്രത്തിന്റെ സ്‍ട്രീമിംഗ് തുടങ്ങുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. വൈകാതെ ആലിയ ഭട്ട് ചിത്രം സ്‍ട്രീമിംഗ് തുടങ്ങും എന്നാണ് നെറ്റ്‍ഫ്ലിക്സ് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നത്.
ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് 'ഡാര്‍ലിംഗ്സ്‍' എന്ന പ്രത്യേകതയുമുണ്ട്. എറ്റേണല്‍ സണ്‍ഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. റെഡ് ചില്ലീസിന്റെ ഒപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് ആലിയ ഭട്ട് പറയുന്നു.
അനുരാഗിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് 'ഡാര്‍ലിംഗ്‍സ്'. അനുരാഗ് കശ്യപ് സംവിധാനം ചെയ്‍ത ചിത്രത്തിലൂടെയായിരുന്നു റോഷൻ മാത്യു ബോളിവുഡിലെത്തിയത്. 'ചോക്ക്ഡ്' ആയിരുന്നു. 'ചോക്ക്ഡ്' നെറ്റ്‍ഫ്ലിക്സ് റിലീസായിരുന്നു.
ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും അടുത്തിടെയാണ് വിവാഹിതരായത്. രണ്‍ബിര്‍ കപൂറിന് ഒപ്പമുള്ള ചിത്രം 'ബ്രഹ്‍മാസ്‍ത്ര'യാണ് ഇനി ആലിയ ഭട്ടിന്റേതായി റിലീസ് ചെയ്യാനുള്ളതും. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ആലിയ ഭട്ടിന് പ്രതീക്ഷകളുള്ള ചിത്രമാണ് ബ്രഹ്‍മാസ്‍ത്ര.
ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ട് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് രണ്‍ബീര്‍ കപൂറിന്റെ 'ബ്രഹ്‍മാസ്‍ത്ര'.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'. നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. അമിതാഭ് ബച്ചനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.
. @NetflixIndia announces the exclusive premiere of #Darlings on its platform starring @aliaa08@ShefaliShah_@MrVijayVarma@roshanmathew22 in the pivotal roles.
— Ramesh Bala (@rameshlaus) May 24, 2022
Directed by @djasmeet
Produced by @gaurikhan@aliaa08@_GauravVermapic.twitter.com/IzQjlSMHFt