Advertisment

ജന ഗണ മന ജൂൺ 2ന് നെറ്റ്ഫ്ലിക്സിൽ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

പൃഥ്വിരാജ് നായകനായി എത്തിയ ജന ഗണ മന ജൂൺ 2ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ആസ്വദിക്കാം. പൃഥ്വിരാജ്–സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

മംമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്‍, ശാരി, ധ്രുവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. രണ്ട് ഭാഗങ്ങളായാണ് ജന ഗണ മന ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നടന്ന പല സംഭവങ്ങളെയും സാഹചര്യങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്.

Advertisment