എമ്പുരാൻ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി. തിരക്കഥയുടെ പകർപ്പിന്റെ ചിത്രം പങ്കുവച്ച് മുരളി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.

Advertisment

എൽ 2: റെഡി ഫോർ ലോഞ്ച് എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സംവിധായകൻ പൃഥ്വിരാജും ചിത്രത്തിന് കമന്റുമായി എത്തി. 2023ൽ ചിത്രീകരണം തുടങ്ങുമെന്ന സൂചനയും പൃഥ്വി നൽകുന്നു.

2019–ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫർ. 200 കോടി ക്ലബിൽ കയറിയ ചിത്രം നിലവിൽ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Advertisment