പാറുക്കുട്ടി ആറാടുകയാണ് ; ഡയലോഗിലും അഭിനയത്തിലും വിസ്മയിപ്പിച്ച് കുഞ്ഞുമിടുക്കി

author-image
ജൂലി
Updated On
New Update

publive-image

തിരുവനന്തപുരം: ഉപ്പും മുളകും സീസൺ 2 പ്രേക്ഷകരിൽ വലിയ ആവേശമാണ് നിറച്ചിരിക്കുന്നത്. പഴയ ഉപ്പും മുളകിന്റെ അതെ കാഴ്ചാനുഭവം സീസൺ 2ലും ലഭിക്കുന്നുണ്ടെന്ന് ആരാധകർ യൂട്യൂബിൽ കമന്റ്റ് ചെയ്യാറുമുണ്ട്. എന്തായാലും ഉപ്പും മുളകും പഴയ ഉപ്പും മുളകും തന്നെ ആണെങ്കിലും പാറുക്കുട്ടി ആള് പഴയ പാറുക്കുട്ടിയല്ല.. ഡയലോഗിലും അഭിനയത്തിലുമൊക്കെ വിസ്മയിപ്പിക്കുകയാണ് ഈ മിടുക്കി.

Advertisment

ഉപ്പും മുളകും സീസൺ 2 പത്താം എപ്പിസോഡിൽ താരമായിരിക്കുന്നത് പാറുക്കുട്ടിയാണ്. എപ്പിസോഡ് മുന്നോട്ട് പോകുന്നത് തന്നെ പാറുക്കുട്ടിലൂടെയാണ്. രസകരമാണ് ഈ കുഞ്ഞു മിടുക്കിയുടെ അഭിനയവും ഡയലോഗുകളും. കരച്ചിലും ചിരിയും തമാശയുമൊക്കെയായി പാറുക്കുട്ടി സ്‌കോർ ചെയ്യുകയാണ് എന്നാണ് ഉപ്പും മുളകും ആരാധകർ കമന്റ്റ് ചെയ്യുന്നത്.
പാറുക്കുട്ടിയുടെ വരവോടെയാണ് ഉപ്പും മുളകിനും കൂടുതൽ ആരാധകരായത്. ജനിച്ച് ആറു മാസം മുതൽ ഉപ്പും മുളകിലൂടെ പാറുക്കുട്ടി പ്രേക്ഷകർക്ക് മുന്നിലാണ് വളർന്നത്. പാറുക്കുട്ടി ആദ്യമായി അച്ഛാ എന്ന് വിളിച്ചതും, നടക്കാൻ പഠിച്ചതും, ഡയലോഗുകൾ പറയാൻ പഠിച്ചതുമെല്ലാം പ്രേക്ഷകരുടെ മുന്നിലാണ്.

ഈ സീസണിൽ പ്രേക്ഷകർ ഏറെ കാത്തിരുന്നതും പാറുക്കുട്ടിയുടെ വരവാണ്. അതേസമയം, 2015 ഡിസംബർ പതിനാലിനാണ് ഉപ്പും മുളകും ആദ്യ എപ്പിസോഡ് പ്രേക്ഷകരിലേക്ക് എത്തിയതെങ്കിലും അഞ്ചു വർഷം പിന്നിട്ടതിന് ശേഷമാണ് ഉപ്പും മുളകും ആദ്യ സീസൺ സംപ്രേഷണം അവസാനിപ്പിച്ചത്.

മലയാള മിനിസ്ക്രീൻ ചരിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ പരമ്പരയാണ് ഉപ്പും മുളകും. ഉപ്പും മുളകിനോളം സ്വീകാര്യത ലഭിച്ച മറ്റൊരു ഹാസ്യ പരമ്പരയില്ല എന്നതിൽ തർക്കമില്ല. മിനിസ്‌ക്രീനിൽ മാത്രമല്ല, യൂട്യുബിലും ഹിറ്റാണ് ഉപ്പും മുളകും. ഈ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് പാറുക്കുട്ടി.

Advertisment