'ഞാൻ വേഗം വരുന്നു ഡോക്ടർ എന്റെ സ്കിൻ രക്ഷിക്കൂ'; വിവാഹത്തിന് ശേഷം ഡോക്ടറെ കാണുന്ന തിരക്കിൽ അമൃത സുരേഷ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സംഗീത സംവിധായകനായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ്. ഗോപിയോട് ചേര്‍ന്നുനിന്നൊരു ചിത്രവുമായെത്തി അമൃതയായിരുന്നു ഇവരുടെ ബന്ധം പരസ്യമാക്കിയത്. ഗോപി സുന്ദറും ആ പോസ്റ്റ് പങ്കിട്ടിരുന്നു. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ അമൃത പോസ്റ്റ് ചെയ്തപ്പോള്‍ അത് പുതിയ പാട്ടിനായി ഒന്നിച്ചതായിരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്.

ദിവസങ്ങള്‍ക്ക് ശേഷമായാണ് ഇവര്‍ തങ്ങളുടെ ബന്ധം വ്യക്തമാക്കിയത്. താനും അമൃതയും വിവാഹിതരായത് സ്ഥിരീകരിച്ച് ഗോപി സുന്ദറെത്തിയിരുന്നു. ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലായിരുന്നു അദ്ദേഹം വിവാഹത്തെക്കുറിച്ച് പ്രതികരിച്ചത്. ഇപ്പോൾ അമൃത ആരാധകരുമായി പുതിയ വിശേഷം പങ്കിട്ടിരിക്കുകയാണ്. താൻ ഡോക്ടറിനെ കാണാൻ ഓടുകയാണെന്നും തനിക്കു സ്കിൻ പ്രോബ്ലം ഉണ്ടെന്നും ഒരു സ്റ്റോറി ലൈനിലൂടെ ആണ് താരം പങ്കു വെച്ചിരിക്കുന്നത്.

ഞാൻ വേഗം വരുന്നു ഡോക്ടർ എന്റെ സ്കിൻ രക്ഷിക്കൂ അഞ്ജനമോഹൻ എന്നാണ് അമൃത സുരേഷ് കുറിച്ചിരിക്കുന്നത്. ഇതിനു മറ്റൊരു കാരണം എന്ന് പറയുന്നത് തന്റെ സ്കിൻ കെയറിനെ കുറിച്ചും, സ്കിൻ കെയറിലെ ഡോക്ടറിനെ കുറിച്ചും ഒരു പരസ്യം മോഡൽ പറയുന്നതുപോലെ പറയുകയാണ് അമൃത.

Advertisment