തെലുങ്കിലും വിസ്‍മയിപ്പിച്ച് മമ്മൂട്ടി; 'ഏജന്റ്' ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളി പ്രേക്ഷകർ ഏറെ ആരാധനയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന മമ്മൂട്ടി തെലുങ്ക് ചിത്രമാണ് 'ഏജന്റ്'. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക. ഇപ്പോഴിതാ 'ഏജന്റ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഏജന്റ്'. ഛായാഗ്രഹണം രാകുൽ ഹെരിയൻ. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'.

മമ്മൂട്ടിയുടെ കഥാപാത്രത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ടീസറിന്റെ ആദ്യ ഭാഗത്ത് മമ്മൂട്ടിയും പിന്നീട് അഖില്‍ അക്കിനേനിയുമാണ് ഉള്ളത്. സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്.

രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്‍ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു.

2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. രചനയും സംവിധാനവും മഹി വി രാഘവ് ആയിരുന്നു.

Advertisment