/sathyam/media/post_attachments/z7kE6H4irynPl9JoTqxM.jpg)
കൊച്ചി: ചലച്ചിത്ര നടന്‍ സജീദ് പട്ടാളം അന്തരിച്ചു. 54ാം വയസ്സിലാണ് കൊച്ചി സ്വദേശിയായ സജീദിന്റെ മരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗബാധിതനായിരുന്ന അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക എന്ന ചിത്രത്തില്‍ സജീദ് ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രം ഉടന്‍ പുറത്തിറങ്ങാനിരിക്കെയാണ് സജീദിന്റെ അപ്രതീക്ഷിത വിയോഗം.
വെബ്‌സീരീസുകളിലൂടെ അഭിനയം ആരംഭിച്ച സജീദ് ജാനേമന്നിലെ മാക്‌സിമാ ഇവന്റ് ജോലിക്കാരന്റെ വേഷത്തിലൂടെ ശ്രദ്ധ നേടിയിരുന്നു. ടോവിനോ ചിത്രം കളയിലെ വാറ്റുകാരന്‍, നിവിന്‍ പോളി ചിത്രം കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാര്‍ത്ഥി തുടങ്ങിയ റോളുകളിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് ചുവടുറപ്പിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്.