07
Sunday August 2022
മലയാള സിനിമ

വീണ്ടും തരംഗം തീർത്ത് ‘ആണും പെണ്ണും’ ചിത്രത്തിലെ റോഷന്റെയും, ദർശനയുടെയും ലിപ് ലോക്ക് സീൻ

ഫിലിം ഡസ്ക്
Saturday, August 6, 2022

സ്ത്രീകളുടെ ധീരതയെ സിംപോളിയ്ക്കായി പറയുകയാണ് ആണും പെണ്ണും എന്ന ആന്തോളജി സിനിമയില്‍. മലയാളത്തിൽ ഈ അടുത്ത കാലത്ത് പുറത്തിറങ്ങുന്ന സിനിമ കാറ്റഗറിയിൽ പെട്ട ഒന്നാണ് ആന്തോളജി സിനിമകൾ. ഇപ്പോൾ ഇന്ത്യയിലൊട്ടാകെ ആന്തോളജി സിനിമകൾ സാധാരണയായി ഇറങ്ങാറുണ്ട്.

സൗത്ത് ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരുപാട് ആന്തോളജി സിനിമകൾ വലിയ രീതിയിൽ വിജയം നേടുകയും ചെയ്തിട്ടുണ്ട്. ഓടിടി പ്ലാറ്റ്ഫോമുകളിൽ ആണ് ഇത്തരത്തിലുള്ള ആന്തോളജി സിനിമകൾ പുറത്ത് വരാറുള്ളത്. മലയാള സിനിമയിലും ഈ അടുത്തകാലത്തായി ഒരുപാട് ആന്തോളജി സിനിമകൾ പുറത്തുവരാറുണ്ട്. ഇത്തരത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ആയ ഒരു മലയാളം സിനിമയാണ് ആണും പെണ്ണും. മൂന്ന് വ്യത്യസ്തമായ ഷോർട്ട് ഫിലിമുകൾ കൂടി യോജിച്ചാണ് ആണും പെണ്ണും എന്ന ആന്തോളജി സിനിമ പുറത്തിറങ്ങിയത്.

സമൂഹത്തിൽ നിലവിൽ കാണപ്പെടുന്ന വിഷയങ്ങൾ ചർച്ച ചെയ്താണ് സിനിമ പുറത്തുവന്നത്. ലൈംഗികത എന്ന വികാരത്തെ ധീരമായി നേരിടുന്ന മൂന്ന് സ്ത്രീകളെയാണ് ഈ സിനിമകളില്‍ കാണിയ്ക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സാവിത്രിയും രാച്ചിയമ്മയും റാണിയും കടന്ന് പോകുന്നത്.

ഒരു ഘട്ടത്തില്‍ പോലും തന്റെ തീരുമാനത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത സ്ത്രീ മനസ്സുകളെ ആണും പെണ്ണും എന്ന സിനിമയില്‍ കാണാന്‍ കഴിയുന്നു. മൂന്ന് സിനിമകളും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല, സാഹചര്യങ്ങള്‍ കൊണ്ടും, കാലഘട്ടം കൊണ്ടും മൂന്നും മൂന്ന് രീതിയില്‍ മികച്ചു നില്‍ക്കുന്നു.

ഇതിലെ ഏറ്റവും അവസാനത്തെ ഷോർട്ട് ഫിലിം ആയിരുന്നു റാണി. ആഷിക് അബു സംവിധാനം ചെയ്തു റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, നെടുമുടിവേണു, കവിയൂർ പൊന്നമ്മ, ബാസിൽ ജോസഫ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഷോർട്ട് ഫിലിം ആയിരുന്നു റാണി. ഉണ്ണി ആർ എഴുതി ഷൈജു ഖാലിദ് സിനിമാട്ടോഗ്രാഫി ചെയ്ത സിനിമ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ഈ സിനിമയിലെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആ സിനിമയിലെ ഒരു ഹോട്ട് രംഗമാണ് വൈറലായിരിക്കുന്നത്. റോഷൻ മാത്യു & ദർശന രാജേന്ദ്രൻ ആയിരുന്നു ഇതിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ഈ രണ്ട് കമിതാക്കൾ വിജനമായ ഒരു സ്ഥലത്ത് പോയി പ്രണയ ബന്ധത്തിൽ ഏർപ്പെടുന്നതാണ് കഥ.

പിന്നീട് അവരുടെ വസ്ത്രങ്ങൾ അവിടെ നിന്ന് നഷ്ടപ്പെടുന്നതും ആണ് കഥയുടെ ക്ലൈമാക്സ്. ഇവർ വിജനമായ സ്ഥലത്ത് പരസ്പരം ലിപ്‌ലോക്ക് ചെയ്യുന്ന ഒരു രംഗമുണ്ട്. ഈ ലിപ്ലോക് രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഇരുവരും ഇന്റിമേറ്റ് ആയി അഭിനയിക്കുന്ന ഈ സീൻ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും ഒക്കെ പരക്കെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

More News

പട്‌ന: എന്‍ഡിഎയുമായി പിണങ്ങി നില്‍ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്‌നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.

കുവൈറ്റ് സിറ്റി: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് കുവൈറ്റ് സാക്ഷിയാകും. രാത്രി 10 മുതല്‍ സൂര്യോദയം വരെയുള്ള സമയങ്ങളിലാണ് ഈ അപൂര്‍വ പ്രപഞ്ച വിസ്മയത്തിന് കുവൈറ്റിന്റെ ആകാശം സാക്ഷിയാവുകയെന്ന് അൽ ഉഐജീരി സയന്റിഫിക്‌ സെന്റർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട്‌ ഇത് കാണാം. കാഴ്ചയില്‍ ഇരു ഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നതായി തോന്നാമെങ്കിലും ഏകദേശം 60 കോടി കിലോമീറ്ററുകൾ അകലെയാണു ഇവ തമ്മിലുള്ള ദൂരം എന്ന് കേന്ദ്രത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് […]

കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്‍റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.  മേപ്പയൂർ സ്വദേശി ദീപക്കിന്‍റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്‍റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.

കൽപറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.

മനാമ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ലോകമെമ്പാടും ആരംഭിച്ച ഒഐസിസി മെമ്പർഷിപ്പ്‌ വിതരണം ബഹ്‌റൈനിലും ആരംഭിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർഷിപ്പ്‌ വിതരണോദ്ഘാടനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുതിർന്ന അംഗം സി.പി. വർഗീസിന് ആദ്യ മെമ്പർഷിപ് നൽകി നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ കൺവീനർ റഷീദ് കുളത്തറ മെമ്പർഷിപ്പ് വിതരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ […]

തൊടുപുഴ: ചിറ്റൂര്‍ പാലക്കാട്ട് മാണി ജോസഫ് (78) നിര്യാതനായി. സംസ്ക്കാരം നാളെ തിങ്കളാഴ്ച രാവിലെ 10.30 ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ ആരക്കുഴ പൂക്കാട്ട് കുടുംബാംഗം. മക്കൾ: ബീന (മുംബൈ), ബിന്ദു (ഖത്തർ), ബിജോ (ദുബായ്). മരുമക്കൾ: ഗ്യാരി ജെയിംസ്, ചക്കാലപ്പാടത്ത് (മുംബൈ), ബെനോ ജെയിംസ്, മുട്ടത്ത് (കാഞ്ഞിരപ്പിള്ളി), നിഷ വടക്കേവീട്ടിൽ (മൈസൂർ).

തിരുവനന്തപുരം: വർക്കല അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശികളായ സബീർ (35( ഷമീർ (33) എന്നിവരെയാണ് അപകടത്തിൽപ്പെട്ട് കാണാതായത്. ഒപ്പമുണ്ടായിരുന്ന അൻസാരി (40) നീന്തി രക്ഷപ്പെട്ടു. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ തുടരുകയാണ്.

ആലപ്പുഴ: കനത്ത മഴ മൂലം ആലപ്പുഴ ജില്ലയില്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ നേരത്തെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ, വിദ്യാര്‍ത്ഥികള്‍ക്കായി കളക്ടര്‍ പങ്കുവച്ച പുതിയ ഫേസ്ബുക്ക് പോസ്റ്റും പതിവു പോലെ വൈറലാണ്. ഫേസ്ബുക്ക് പോസ്റ്റ്: പ്രിയപ്പെട്ട കുട്ടികളെ, എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല.. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ… ഉറങ്ങാൻ […]

കണയന്നൂര്‍: എൻഎസ്‌എസ് കണയന്നൂർ താലൂക്ക് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് സി.ആർ വാസുദേവൻ നായർ – 72 (റിട്ടയേഡ് ഒഇഎൻ കണക്ടേഴ്സ്) നിര്യാതനായി. തിരുവല്ലാ പെരിങ്ങര നെന്മേലിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ തിങ്കളാഴ്ച കാഞ്ഞിരമറ്റത്ത് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: എസ്.ആർ ജയശ്രീ (റിട്ടയേഡ് എച്ച് എം കണയന്നൂർ എൽപിഎസ്). മക്കൾ: ജയലക്ഷ്മി വി (സെന്റ് ഇഗ്നേഷ്യസ് കാഞ്ഞിരമറ്റം), ജയലത വി, ജയലേഖ വി. മരുമക്കൾ: സുധീർ കുമാർ, ജയകുമാർ, വിജയകുമാർ.

error: Content is protected !!