'മഹാലക്ഷ്മിയുടെ ലക്ഷ്യം പണം: ‘മഹാലക്ഷ്മി എന്റെ ഭാഗ്യമാണെന്ന് പരിഹസിക്കുന്നവരോട് രവീന്ദറിന്റെ മറുപടി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

നടിയും അവതാരകയുമായ മഹാലക്ഷ്മിയും തമിഴ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. തിരുപ്പതിയില്‍വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. വിവാഹ ചിത്രങ്ങള്‍ ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Advertisment

ഇരുവരുടെയും വിവാഹ വർത്തയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ അധിക്ഷേപമാണ് ഉയർന്നത്. രവീന്ദറിന്റെ ശരീര പ്രകൃതത്തെ പരിഹസിച്ചുകൊണ്ടാണ് കമന്റുകൾ ഏറെയും. ‘പൊണ്ണത്തടിയൻ പ്രൊഡ്യൂസർ പെട്ടെന്ന് തട്ടിപ്പോയാൽ സ്വത്തെല്ലാം കൈക്കലാക്കാം എന്ന ബുദ്ധിയാണ് നടിക്ക്,’ എന്ന് ഒരാൾ പറയുന്നു. ‘രണ്ടുപേരുടേയും രണ്ടാം വിവാഹം, മൂന്നാം വിവാഹത്തിനായി ആശംസകൾ നേരുന്നു’ എന്നാണ് മറ്റൊരാളുടെ കമന്റ്.

എന്നാൽ, പരിഹസിക്കുന്നവരോട് ഒന്നും പറയാനില്ല എന്നായിരുന്നു രവീന്ദർ ചന്ദ്രശേഖരന്റെ പ്രതികരണം. മഹാലക്ഷ്മി തന്റെ ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്റെ ജീവിതത്തിൽ നിങ്ങളെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. നിന്റെ ഊഷ്മളമായ സ്നേഹത്താൽ നീ എന്റെ ജീവിതം നിറയ്ക്കുന്നു’- മഹാലക്ഷ്മി വിവാഹ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചത് ഇങ്ങനെ ആയിരുന്നു.

വ്യക്തിഹത്യ നടത്തുന്നവർക്കെതിരെയും നിരവധി ആളുകൾ രംഗത്ത് വന്നിട്ടുണ്ട്. ശാരീരികാവസ്ഥകളെ പരിഹസിക്കുന്നത് ശരിയല്ലെന്നും വിവാഹത്തോടെ ശരീരങ്ങൾ തമ്മിലല്ല, മനസ്സുകൾ തമ്മിലാണ് ഒന്നാകുന്നതെന്നും ആളുകൾ പറയുന്നു.

Advertisment