ഇത്രയും സുന്ദരിയായ തമ്പുരാട്ടിയെ കണ്ടിട്ടില്ല!! കുളക്കടവിൽ സെറ്റുടുത്ത് തനി നാടൻ ലുക്കിൽ ഒരു മനയിലെ തമ്പുരാട്ടിയെ പോലെ നടി സൂര്യ മേനോൻ

author-image
മൂവി ഡസ്ക്
Updated On
New Update

ഇൻസ്റ്റാഗ്രാമിൽ സജീവമായ സൂര്യ തന്റെ പുതിയ ഫോട്ടോ ഷൂട്ട് പങ്കുവച്ചിരിക്കുകയാണ്. ഒരു കുളക്കടവിൽ സെറ്റുടുത്ത് തനി നാടൻ ലുക്കിൽ ഒരു മനയിലെ തമ്പുരാട്ടിയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് സൂര്യ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രേഷ്മയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ശിവ’സ് മേക്കോവറാണ് സൂര്യയെ ഈ തമ്പുരാട്ടി ലുക്കിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്. എല്ലാവരും തമ്പുരാട്ടി കുട്ടിയെ പോലെയുണ്ടെന്നാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.

Advertisment

publive-image

ബിഗ് ബോസിൽ വരുന്നതിന് മുമ്പ് തന്നെ സൂര്യ മലയാളികളിൽ കുറച്ച് പേർക്കെങ്കിലും സുപരിചിതയാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ഡി.ജെ കൂടിയാണ് സൂര്യ മേനോൻ. മോഡലിംഗ് രംഗത്തും സജീവമായിരുന്ന സൂര്യ മിസ് കേരള മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. ടെലിവിഷൻ അവതാരകയായും ചില ചെറിയ സിനിമകളിലും അഭിനയത്രിയായും സൂര്യയെ മലയാളികൾ കണ്ടിട്ടുമുണ്ട്.

publive-image

സൂര്യ മണിക്കുട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞ് പിറകെ നടന്നിരുന്നു. മണിക്കുട്ടൻ സൂര്യ ഒരു സുഹൃത്തായി മാത്രമായിരുന്നു കണ്ടത്. സൂര്യ മത്സരത്തിൽ വോട്ട് ലഭിക്കാൻ വേണ്ടി ചെയ്യുന്ന ഒരു സ്ട്രാറ്റജിയാണെന്നും മണിക്കുട്ടൻ പറഞ്ഞിരുന്നു. ഷോയുടെ 91-മതെ ദിവസമാണ് സൂര്യ പുറത്താകുന്നത്. പുറത്തിറങ്ങിയ സൂര്യയ്ക്ക് വലിയ ഒരു പിന്തുണ ലഭിച്ചിരുന്നില്ല. പലരും സൂര്യയുടെ പോസ്റ്റുകൾക്ക് താഴെ മോശം കമന്റുകളും ഇട്ടിരുന്നു.

publive-image

Advertisment