ദുബൈയിലെ തങ്ങളുടെ വീക്കെൻഡ് ഏകദേശം ഇതുപോലെ ആയിരിക്കും ; പച്ച ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ നടി നൈല ഉഷ

author-image
മൂവി ഡസ്ക്
Updated On
New Update

ഇത്രയും വലിയ ഒരു മകന്റെ അമ്മയാണ് നൈലയെന്ന് കണ്ടാൽ തോന്നുകയില്ല. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് നൈലയുടെ ലേറ്റസ്റ്റ് ഫോട്ടോസ്. ദുബൈയിലെ തങ്ങളുടെ വീക്കെൻഡ് ഏകദേശം ഇതുപോലെ ആയിരിക്കുമെന്ന് എഴുതികൊണ്ട് നൈല പച്ച ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയ ഫോട്ടോസ് തന്റെ ആരാധകരുമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. എന്ത് ഹോട്ടാണ് കാണാൻ എന്ന് ആരാധകരും അഭിപ്രായപ്പെട്ടു.

Advertisment

publive-image

പാപ്പൻ എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് താരം. പാപ്പനായിരുന്നു നൈലയുടെ അവസാന റിലീസ് ചിത്രം. ദുബൈയിലെ ഹിറ്റ് 96.7 എന്ന റേഡിയോ സ്റ്റേഷനിലെ ആർ.ജെയാണ് നൈല ഉഷ. ആ ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ തന്റെ അഭിനയ ജീവിതവും നൈല മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ആർണവ് എന്ന പേരിൽ ഒരു മകനും താരത്തിനുണ്ട്.

publive-image

2004 മുതൽ ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തുവരുന്ന ഒരാളാണ് നൈല. വിവാഹിതയായ ശേഷവും ആ ജോലി തന്നെ തുടർന്ന നൈല വളരെ യാഥാർച്ഛികമായിട്ടാണ് അഭിനയത്തിലേക്ക് വരുന്നത്. പുണ്യാളൻ അഗർബത്തീസ് ആയിരുന്നു നൈലയെ കുറച്ചുകൂടി മലയാളികൾക്ക് സുപരിചിതയാക്കി മാറ്റിയത്. സിനിമയിലേക്ക് എത്തിയ ശേഷം ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായും നൈല മലയാളികൾ കണ്ടു.

publive-image

Advertisment