മണിരത്നം ചിത്രം 'പൊന്നിയിൻ സെൽവൻ'; ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നതായി നടി ഐശ്വര്യ റായ്, ചിത്രം സെപ്തംബർ 30 ന് തിയറ്ററുകളിൽ

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

മണിരത്നത്തിന്റെ പുതിയ ചിത്രം പൊന്നിയിൻ സെൽവൻ സെപ്തംബർ 30 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. ചലച്ചിത്ര നിർമ്മാതാവും സംഗീതജ്ഞനുമായ എആർ റഹ്മാനും ഒപ്പം ചിത്രത്തിലെ താരങ്ങളും സെപ്റ്റംബർ 24 ന് മുംബൈയിൽ നടന്ന പ്രമോഷണൽ പരിപാടിയിൽ പങ്കെടുത്തു.

Advertisment

ചടങ്ങിൽ സംസാരിക്കവേ മണിരത്‌നത്തിനൊപ്പം ജോലി ചെയ്തതിൽ സന്തുഷ്ടയാണെന്നും അദ്ദേഹത്തെ തന്റെ ഗുരു എന്ന് വിളിക്കുന്നതിൽ അഭിമാനം ഉണ്ടെന്നും നടി
ഐശ്വര്യ റായ് ബച്ചൻ പറഞ്ഞു.

ഐശ്വര്യ റായ് ബച്ചനാണ് പൊന്നിൻ സെൽവയിൽ നന്ദിനിയായി വേഷമിടുന്നത്. “മണി സാറിനൊപ്പം വർക്ക് ചെയ്യുന്നു, അദ്ദേഹം എന്റെ ഗുരുവാണ്. എന്റെ ആദ്യ സിനിമയിൽ ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു.

ഒരു നടിയെന്ന നിലയിൽ എന്റെ യാത്ര അദ്ദേഹത്തോടൊപ്പം ആരംഭിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. അനുഭവമാണ് ഏറ്റവും നല്ല അദ്ധ്യാപകൻ.” മണിരത്‌നവുമായി വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ച് നടി പറഞ്ഞു.

Advertisment