Advertisment

കോഴിക്കോട് പ്രൊവിഡൻസ് കോളേജ് ഇളക്കിമറിച്ച് സാനിയയുടെ കലക്കൻ ഡാൻസ്; പൊളിച്ചെന്ന് ആരാധകർ

author-image
മൂവി ഡസ്ക്
Updated On
New Update

കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ എത്തിയപ്പോഴുള്ള സാനിയയുടെ ഒരു തകർപ്പൻ ഡാൻസ് വീഡിയോയാണ് വൈറലാവുന്നത്. കോളേജിൽ വിദ്യാർത്ഥിനികൾക്ക് ഒപ്പം സ്റ്റേജിൽ ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഇത്. കന്നഡ ചിത്രമായ വിക്രാന്ത് റോണയിലെ രാ രാ രാക്കമ്മ എന്ന പാട്ടിനാണ് സാനിയ ഡാൻസ് ചെയ്തത്.

Advertisment

publive-image

സിനിമയോടൊപ്പം തന്നെ ഡാൻസും കൊണ്ടുപോകുന്ന ഒരാളാണ് സാനിയ. സാനിയ പലപ്പോഴും ഡാൻസ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളി തരംഗമായിട്ടുണ്ട്. നിവിൻ പൊളിക്ക് ഒപ്പമുള്ള സാനിയയുടെ പുതിയ സിനിമയാണ് സാറ്റർഡേ നൈറ്റ്. ആ സിനിമയുടെ പ്രൊമോഷൻ വർക്കുകളിൽ സജീവമായി നിൽക്കുകയാണ് സാനിയയും അതിലെ മറ്റു അഭിനേതാക്കളും. കേരളത്തിൽ അങ്ങോളമിങ്ങോളം അവർ പ്രൊമോഷൻ പരിപാടികൾ നടത്തുന്നുണ്ട്.

publive-image

സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ മലയാളികൾക്ക് പരിചിതയായ സാനിയ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയിരുന്നു. ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്ന സാനിയ പിന്നീട് ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തുകയും വളരെ പെട്ടന്ന് തന്നെ നായികയായി മാറുകയും ചെയ്തു. സല്യൂട്ട് ആണ് സാനിയയുടെ മലയാളത്തിൽ ഇറങ്ങിയ അവസാന സിനിമ.

 

Advertisment