ഫിലിം ഡസ്ക്
Updated On
New Update
/sathyam/media/post_attachments/3fl4NhKPVNLMPYIR5dM2.jpg)
ചെന്നൈ: തമിഴ് നടന്‍ വിശാലിന്റെ വീടിന് നേരെ ആക്രമണം. ഒരു സംഘം ആളുകള്‍ വിശാലിന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ബാല്‍ക്കണിയിലെ ഗ്ലാസുകള്‍ തകര്‍ന്നു.
Advertisment
തിങ്കളാഴ്ച രാത്രിൽ നടന്ന സംഭവത്തിൽ ചുവന്ന കാറിലെത്തിയ അജ്ഞാത സംഘമാണ് നടന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. വിശാല്‍ തന്റെ മാതാപിതാക്കളോടൊപ്പം കഴിയുന്ന വീട്ടിലാണ് ആക്രമണമുണ്ടായത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിശാല്‍ പോലീസിന് കൈമാറി. ആക്രമണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എ. വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ലാത്തി’യാണ് വിശാലിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ഓഗസ്റ്റില്‍ റിലീസാകേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us