ജാഫർ ഇടുക്കി, ഇന്ദ്രൻസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കവര്’: ടൈറ്റിൽ പോസ്റ്റർ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

കൊച്ചി: നവാഗതനായ ജീവൻ ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘കവര്’ എന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഈശോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിജോ കെ മാണി, റിബിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജാഫർ ഇടുക്കി, ഇന്ദ്രൻസ്, അർജുൻ അശോകൻ, ഷൈനി സാറ എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisment

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ നായകനാണ് അർജുൻ അശോകൻ. ചിത്രത്തിൽ മിനോൺ ജോൺ, സുർജിത് ഗോപിനാഥ്, കുമാർ സേതു തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു.

മഹി സുരേഷാണ് ചിത്രത്തിൻറെ സിനിമാറ്റോഗ്രാഫർ. എഡിറ്റർ – അരുൺ. സൗണ്ട് ഡിസൈൻ – വിഷ്ണു കെ പി. മ്യൂസിക് ഡയറക്ടർ – ദിനു കെ മോഹൻ, ആർട്ട് ഡയറക്ടർ – നിതിൻ മാധവൻ, കോസ്റ്റ്യൂം – പ്രശാന്ത് ഭാസ്കർ. ലിറിക്സ് – ധന്യ സുരേഷ്, മേക്കപ്പ് – ദേവദാസ് ചമ്രവട്ടം, പ്രൊഡക്ഷൻ കൺട്രോളർ – ജോ മുദ്ര, ഡിസൈൻസ് – യെല്ലോ ടൂത്ത്, പിആർഓ – സുനിതാ സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisment