26
Saturday November 2022
ഇന്ത്യന്‍ സിനിമ

‘അര്‍ബാസ് നല്ലൊരു മനുഷ്യനാണ്’; വിവാഹമോചനത്തിന് ശേഷം മുൻഭര്‍ത്താവുമായുള്ള ബന്ധത്തെ കുറിച്ച് മലൈക അറോറ

ഫിലിം ഡസ്ക്
Tuesday, October 4, 2022

 

ഒരു ഫാഷൻ- ഫിറ്റ്നസ് ഫ്രീക്ക് ആണ് മലൈക.  സിനിമയില്‍ സജീവമല്ലെങ്കില്‍ കൂടി ഇപ്പോഴും വാര്‍ത്തകളില്‍- പ്രത്യേകിച്ച് ഗോസിപ്പുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. നടൻ അര്‍ജുൻ കപൂറുമായുള്ള പ്രണയവും അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനവുമെല്ലാം ഇത്തരത്തില്‍ മലൈകയെ ചര്‍ച്ചകളില്‍ സജീവമായി നിര്‍ത്തുന്നതില്‍ ഒരു പങ്ക് വഹിച്ചുവെന്ന് തന്നെ പറയാം.

തന്‍റെ നാല്‍പത്തിയെട്ടാം വയസിലും കാത്തുസൂക്ഷിക്കുന്ന യൗവ്വനമാണ് ഇപ്പോഴും മലൈകയ്ക്ക് ഇത്രമാത്രം ശ്രദ്ധ ലഭിക്കുന്നതിന് പിന്നിലെ മറ്റൊരു രഹസ്യം. സോഷ്യല്‍ മീഡിയയില്‍ മിക്ക ദിവസങ്ങളിലും മലൈകയുടെ വീഡിയോകള്‍ വൈറലാകാറുണ്ട്. സ്ത്രീകളടക്കം ഫിറ്റ്നസിനോട് ഏറെ താല്‍പര്യമുള്ളവരാണ് മലൈകയുടെ ആരാധകരില്‍ വലിയ വിഭാഗം പേരും. ഇത് മലൈകയുടെ ഇൻസ്റ്റഗ്രാം പേജിലെ കമന്‍റുകളിലൂടെ തന്നെ വ്യക്തമാകുന്നതാണ്.

ഇപ്പോഴിതാ തന്‍റെ വിവാഹമോചനത്തെ കുറിച്ചും മുൻ ഭര്‍ത്താവും നടനുമായ അര്‍ബാസ് ഖാനെ കുറിച്ചുമെല്ലാം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മലൈക തുറന്ന് പറഞ്ഞത് വ്യാപകമായ ശ്രദ്ധ നേടുകയാണ്. വിവാഹമോചനം എന്നതിനെ മോശം കാര്യമായി സമീപിക്കുന്നവര്‍ക്ക് ഒരു തിരുത്തലെന്ന രീതിയിലാണ് മലൈക തന്‍റെ അനുഭവം പങ്കുവയ്ക്കുന്നത്.

അര്‍ബാസുമായി വേര്‍പിരിഞ്ഞ ശേഷമാണ് അദ്ദേഹവുമായി ഏറ്റവും നല്ല ബന്ധമുണ്ടായിട്ടുള്ളതെന്നാണ് മലൈക പറയുന്നത്. അര്‍ബാസ് നല്ലൊരു മനുഷ്യനാണെന്നും എന്നാല്‍ തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ അത് എന്തുകൊണ്ടോ ഭംഗിയുള്ള ബന്ധാമായിരുന്നില്ലെന്നും മലൈക പറയുന്നു. എന്നാല്‍ അര്‍ബാസിന് ജീവിതത്തില്‍ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാകട്ടെയെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും മലൈക പറയുന്നു.

മലൈകയ്ക്കും അര്‍ബാസ് ഖാനും ഒരു മകനുണ്ട്. മകന്‍റെ കാര്യങ്ങള്‍ക്കെല്ലാം ഇരുവരും ഒരുമിച്ചെത്താറുണ്ട്. വിവാഹമോചനത്തിന് ശേഷം കുട്ടികളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്കും നല്ലൊരു മാതൃകയാണ് മലൈകയും അര്‍ബാസും.

താനെടുത്ത തീരുമാനങ്ങളിലെല്ലാം സന്തോഷമേയുള്ളൂവെന്നും ഒരുപാട് സ്ത്രീകള്‍ ജീവിതത്തില്‍ പലവിധത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ നേരിടുന്നുണ്ട്, എന്നാല്‍ സധൈര്യം തീരുമാനങ്ങളെടുക്കാൻ അവര്‍ക്ക് സാധിക്കട്ടെയെന്നും എല്ലാവരെയും എപ്പോഴും ഒരുപോലെ സന്തോഷിപ്പിക്കാൻ നമുക്ക് സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം അവരെല്ലാം മനസിലാക്കട്ടെയെന്നും മലൈക പറയുന്നു.

1998ലായിരുന്നു മലൈകയുടെയും അര്‍ബാസ് ഖാന്‍റെയും വിവാഹം. 2017ല്‍ ഇരുവരും വിവാഹമോചിതരായി. ഇതിന് ശേഷം 2019ലാണ് മലൈകയും നടൻ അര്‍ജുൻ കപൂറും തമ്മിലുള്ള പ്രണയബന്ധം പരസ്യമാകുന്നത്. എന്നാലിതിന് മുമ്പ് തന്നെ ഇരുവരും തമ്മില്‍ ബന്ധമുള്ളതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇവര്‍ തമ്മിലുള്ള പ്രായത്തിന്‍റെ അന്തരവും കാര്യമായി ചര്‍ച്ചകളില്‍ വന്നിരുന്നു. അര്‍ജുൻ കപൂര്‍ ഏറ്റവും നല്ലൊരു പങ്കാളിയാണെന്നാണ് മലൈക അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞത്. തന്‍റെ വളര്‍ച്ചയ്ക്കും ഉത്സാഹത്തിനുമെല്ലാം പിന്നില്‍ അര്‍ജുന്‍റെ സ്നേഹവും കരുതലുമാണെന്നും മലൈക പങ്കുവച്ചിരുന്നു.

More News

കണ്ണൂര്‍ : തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടിൽ വിശദീകരിക്കുന്നു. തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ ഏഴ് പ്രതികളയും തലശ്ശേരി സെഷൻസ് […]

തിരുവനന്തപുരം : മലപ്പുറത്ത് അഞ്ചാംപനി വ്യാപകമായകിന് പിന്നിൽ വാക്‌സിനോടുള്ള വിമുഖതയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 130 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചുരുക്കം പേർമാത്രമാണ് വാക്‌സിൻ എടുത്തിട്ടുള്ളത്. അവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായത്. രോഗം വ്യാപകമായതിന്റെ ഫലമായി വാക്‌സിനെടുത്തവർക്കും വൈറസ് ബാധയുണ്ടായെങ്കിലും അത് അപകടകരമായില്ല. ഈ സാഹചര്യത്തിൽ വാക്‌സിനോടുള്ള വിമുഖത പാടില്ലെന്നും കുട്ടികൾക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പെയിൻ ജില്ലയിൽ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോർജ് […]

കോഴിക്കോട്:  ഉണ്ണികുളം സ്വദേശി പി.കെ. സത്യൻ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം കേരള ഗാലക്സി ഗ്രൂപ്പ് എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻ പേരാമ്പ്രയും, സത്താർ ബാലുശ്ശേരിയും, അജന്യ വിജയനും ചേർന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തിന് കൈമാറി. ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാമെമ്പർ മാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിൻ്റെ നന്ദി അറിയിക്കുന്നു. ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ തുളസീദാസ് ചെക്യാട്, മഹേഷ് ടുബ്ലി, വിനോജ് ഉമ്മൽ […]

ഖത്തർ : ലോക ഫുട്‌ബോളിന്റെ മിശിഹയായ മെസിയ്ക്ക് ഖത്തറിന്റെ മണ്ണിൽ കാലിടറിയത് ഇനിയും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിന് ബൂട്ട് കെട്ടുന്ന അർജന്റീന താരങ്ങൾക്കുള്ള സമ്മർദ്ദം ചെറുതല്ല. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവിയായിരുന്നു അർജന്റീനയ്ക്ക്. ഇന്ന് നടക്കുന്ന ജീവൻമരണ പോരാട്ടത്തിൽ മെക്സിക്കോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ ലുസെയിൽ സ്റ്റേഡിയത്തിലാണ് മത്സരം. അർജന്റീനയെ വീഴ്ത്തിയ കരുത്തുമായി സൗദി ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോളണ്ടിനെ നേരിടും. ഇന്ത്യൻ […]

വിജയ് സേതുപതി നായകനാകുന്ന പൊൻറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിഎസ്‍പി’. പൊൻറാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റ ട്രെയിലര്‍ പുറത്തുവിട്ടു. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്റര്‍ […]

ന്യൂഡൽഹി: കൊടിയിലും പേരിലും മതങ്ങളുടെ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വി നൽകിയ പൊതുതാല്പര്യ ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകിയതോടെ യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ ലീഗ് അംഗീകാരം നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. പാർട്ടിയുടെ പേരുമാറ്റാനുള്ള ചർച്ചകൾ ലീഗിൽ സജീവമായിട്ടുണ്ട്. ഹർജിയിൽ മറുപടി നൽകാൻ സുപ്രീം കോടതി മൂന്നാഴ്ച്ച സമയം നൽകിയിരിക്കുകയാണ്. വിദ്വേഷ പ്രസംഗ കേസിലെ പ്രതിയാണ് ഹർജി നൽകിയതെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നും മുസ്ലിം ലീഗിന് […]

ഡല്‍ഹി: രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ദിനത്തിൽ സുപ്രീംകോടതിയിൽ ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന ദിനത്തിൽ മുംബൈ ഭീകരാക്രമണം അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുകയാണെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് ഭരണഘടനയെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ശശി തരൂരിനെ പാർട്ടി അച്ചടക്കം ഓർമ്മിപ്പിച്ച് നിയന്ത്രിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം. പാർട്ടി അച്ചടക്ക സമിതിയെ മുൻനിർത്തിയാണ് തരൂരിൻെറ ഒറ്റയാൻ നീക്കങ്ങൾക്ക് തടയിടാൻ നേതൃത്വം ശ്രമിക്കുന്നത്. ഇതിൻെറ ചുവട് പിടിച്ചാണ് പാർട്ടിയുടെ സംവിധാനങ്ങൾക്കും രീതിക്കും വിധേയമായിവേണം പ്രവർത്തിക്കാനെന്ന് ആവശ്യപ്പെട്ട് ശശിതരൂരിന് കത്ത് നൽകാൻ അച്ചടക്ക സമിതി ശുപാർശ ചെയ്തത്. പരിപാടികൾക്ക് പോകുന്നതിൽ നിന്നോ ക്ഷണം സ്വീകരിക്കുന്നതിൽ നിന്നോ തരൂരിനെ വിലക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഉദ്ദേശമില്ല. അത്തരം നടപടികൾ […]

ഇടുക്കി: ദേവികുളം സബ് കളക്ടറുടെ വീട് ഒഴിയാനുള്ള നോട്ടീസിൽ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല. എസ് രാജേന്ദ്രന്റെ പ്രസ്താവനകൾ മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് വേണ്ടിയാണ്. രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും സിവി വർഗീസ് വ്യക്തമാക്കി. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയാണ് മുൻ എംഎൽഎ കൂടിയായ […]

error: Content is protected !!