ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു; ആദിപുരുഷ് സിനിമക്കെതിരെ ബിജെപി ബിജെപി രംഗത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രം ആദിപുരുഷിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിനെതിരെ ബിജെപി രംഗത്ത് വന്നിരിക്കുകയാണ്. ആദിപുരുഷ് ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, കർണാടക ബിജെപി വക്താവ് മാളവിക അവിനാശ് എന്നിവരാണ് സിനിമക്കെതിരെ രംഗത്തുവന്നത്.

ദൈവങ്ങളെ അപമാനിക്കുന്ന സീനുകൾ നീക്കം ചെയ്യാൻ സംവിധായകനോട് ആവശ്യപ്പെടുമെന്ന് നരോത്തം മിശ്രം പറഞ്ഞു. നീലക്കണ്ണുള്ള, മേക്കപ്പ് ഇട്ട് ലെതർ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളതെന്ന് മാളവിക അവിനാശും കുറ്റപ്പെടുത്തി.

നമ്മുടെ ദൈവങ്ങൾ ഇത്തരത്തിൽ ചിത്രീകരിക്കപ്പെടാൻ പാടില്ല. ആദിപുരുഷ് ടീസർ കണ്ടു, വളരെ മോശം. ഹനുമാൻ ജിയെ എങ്ങനെയാണ് കാണിച്ചത്. എന്തുകൊണ്ട് അവർ മറ്റുള്ള ദൈവങ്ങളെ ഇങ്ങനെ കാണിക്കുന്നില്ല. ഇത്തരം സീനുകൾ നീക്കണമെന്നാവശ്യപ്പെട്ട് സംവിധായകന് കത്തെഴുതും. നീക്കം ചെയ്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നരോത്തം മിശ്ര പറഞ്ഞു

Advertisment