വേള്‍ഡ് കപ്പ് : ഫുട്ബോളിനെക്കുറിച്ച് ഒരു വീഡിയോ സോംഗ് പുറത്തിറക്കി മോഹന്‍ലാല്‍

New Update

publive-image

ഖത്തര്‍ ലോകകപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കൌതുകമുണര്‍ത്തുന്ന ഒരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടൻ മോഹന്‍ലാല്‍. വേള്‍ഡ് കപ്പ് ആവേശത്തിന് പകിട്ടേകി ഫുട്ബോളിനെക്കുറിച്ച് ഒരു വീഡിയോ സോംഗ് പുറത്തിറക്കുകയാണ് മോഹന്‍ലാല്‍. ഫുട്ബോളിനോട് മനസില്‍ സ്നേഹം സൂക്ഷിക്കുന്നയാളാണ് മോഹന്‍ലാല്‍. ലോകകപ്പ് പോലെയുള്ള ഫുട്ബോള്‍ മാമാങ്കങ്ങള്‍ സമയം കണ്ടെത്തി ആസ്വദിക്കുന്ന കൂട്ടത്തിലുമാണ് അദ്ദേഹം.

Advertisment

മോഹന്‍ലാല്‍ പാടി അഭിനയിച്ചിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ടി കെ രാജീവ് കുമാര്‍ ആണ്. മലയാളത്തിലുള്ള ഗാനത്തിന് അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സബ് ടൈറ്റിലുകളും ഉണ്ടാവും. ഒക്ടോബര്‍ 30 ന് ഗാനം പുറത്തിറക്കും. തന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസിന്‍റെ ടൈറ്റില്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററാണ് വീഡിയോ സോംഗ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisment