പാൻ ഇന്ത്യൻ സൂപ്പർ ഹീറോ ചിത്രം ‘ഹനുമാൻ’: ടീസർ നവംബർ 15 ന്

New Update

publive-image

പ്രശസ്ത തെലുങ്ക് സംവിധായകൻ പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹനുമാന്റെ ടീസർ നവംബർ 15 ന് പുറത്തിറങ്ങും. കൽക്കി, സോംബി, റെഡ്ഡി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് പ്രശാന്ത് വർമ്മ.

Advertisment

ആദ്യത്തെ പാൻ ഇന്ത്യ സൂപ്പർ ഹീറോ സിനിമ എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് സംവിധായകൻ തന്നെയാണ്. തേജ സജ്ജ നായകനായി എത്തുന്ന ചിത്രത്തിൽ അമൃത അയ്യരാണ് നായികയായി എത്തുന്നത്.

വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ശിവേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രൈംഷോ എന്റർടൈൻമെന്റിന്റെ ബാനറിൽ കെ നിരഞ്‍ജൻ റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

Advertisment