ഗോൾഡ് ഡിസംബർ റിലീസെന്ന് ബാബുരാജ് ; അൽഫോൻസ് പുത്രൻ പറയട്ടെയെന്ന് ആരാധകർ

author-image
ജൂലി
New Update

publive-image

അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡ് ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് നടന്‍ ബാബുരാജ്. പ്രേമംസിനിമയ്ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോള്‍ഡ്'. മാര്‍ച്ചിലാണ് സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങുന്നത്. ഈ ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങളാല്‍ റിലീസ് നീട്ടുകയായിരുന്നു.

Advertisment

'ഗോള്‍ഡ്...കാത്തിരിക്കുന്നു. പെര്‍ഫെക്ഷനു വേണ്ടി എത്ര നാളുകള്‍. അത് പൂര്‍ത്തിയായിരിക്കുന്നു. അല്‍ഫോന്‍സ് പുത്രനും ടീമിനും അഭിനന്ദനങ്ങള്‍. ഡിസംബര്‍ റിലീസ്.''-ഗോള്‍ഡ് സിനിമയുടെ ലൊക്കേഷനില്‍ നിന്നും പൃഥ്വിക്കൊപ്പമുളള ചിത്രം പങ്കുവച്ച് ബാബുരാജ് കുറിച്ചു.

ബാബുരാജിന്റെ റിലീസിനെക്കുറിച്ചുള്ള പോസ്റ്റിനു താഴെയും രസകരമായ കമന്റുകളാണ് വരുന്നത്. ബാബുരാജേട്ടനെ വിശ്വാസമാണെങ്കിലും അല്‍ഫോന്‍സ് പുത്രന്റെ ഉറപ്പു കിട്ടാതെ ഇക്കാര്യം വിശ്വസിക്കില്ലെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്.

Advertisment