ഹോളിവുഡ് നടിക്കും ഭർത്താവിനും നേരെ വധശ്രമം; വെടിവെപ്പിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

New Update

publive-image

ഹോളിവുഡ് താരം ഡെനിസ് റിച്ചാര്‍ഡ്സിനും ഭര്‍ത്താവിനും നേരെ വെടിവയ്പ്. സ്വന്തം വാഹനത്തില്‍ സഞ്ചരിക്കവെയാണ് ഡെനിസിനും ഭര്‍ത്താവ് ആരോണ്‍ ഫൈപേര്‍സിനും നേരെയാണ് വധശ്രമം ഉണ്ടായത്.

Advertisment

അതേസമയം, റോഡിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസിലെ ലൊസാഞ്ചലസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. തിങ്കളാഴ്ച സ്റ്റുഡിയോയിലേക്ക് പോകവെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ പതറിപ്പോയ ഇവര്‍ സെറ്റിലെത്തിയ ശേഷമാണ് പൊലീസില്‍ വിവരം അറിയിച്ചത്.

അക്രമി വെടി വച്ച ഉടന്‍ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ലൊസാഞ്ചലസ് പൊലീസ് അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisment