സൗമ്യ മേനോൻ നായികയാവുന്ന 'ലെഹരായി'യുടെ ട്രയിലർ റിലീസായി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളി മനസ്സുകളിൽ ചെറിയ സമയത്തിനുള്ളിൽ ഇടം നേടിയ നായികയാണ് സൗമ്യ മേനോൻ. താരമിപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമായിരിക്കുകയാണ്. സൗമ്യ മേനോന്‍റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ 'ലെഹരായി'യുടെ ട്രയിലർ റിലീസായി.

ചിത്രത്തിൽ സൗമ്യയുടെ നായകനായി എത്തുന്നത് തെലുങ്ക് താരം രഞ്ജിത്താണ്. എസ്.എൽ.എസ് മൂവീസിന്‍റെ ബാനറിൽ ബേക്കേം വേണുഗോപാൽ, മഡ്‌ഡിറെഡ്‌ഢി ശ്രീനിവാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ലെഹരായി സംവിധാനം ചെയ്‌തിരിക്കുന്നത് രാമകൃഷ്‌ണ പരമഹംസയാണ്.

പറുചുരി നരേഷ് ആണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നു. രാമജോഗൈ ശാസ്ത്രി, കാസർള ശ്യാം, ശ്രീമണി, ഉമ മഹേഷ്‌, പാണ്ടു തനൈരു എന്നിവരുടെ വരികൾക്ക് സംഗീതം നൽക്കുന്നത് ഗാന്റടി കൃഷ്ണയാണ്. എം.എൻ ബാൽറെഡ്‌ഡിയാണ് ചിത്രത്തിന്‍റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ: പ്രാവിൻ പുടി, സ്റ്റണ്ട്സ്: ശങ്കോർ, കൊറിയോഗ്രാഫർസ്: അജയ് സായി, വെങ്കട്ട് ദീപ്.

കൂടാതെ കന്നഡയിൽ റിലീസ്സിനൊരുങ്ങി നിൽക്കുന്ന 'ഹണ്ടർ' എന്ന ചിത്രവും, തെലുങ്കിൽ രണ്ടക്ഷര ലോകം, ടാക്‌സി, ടൈറ്റിൽ അനൗൺസ് ചെയാത്ത മറ്റൊരു മൂവി, മലയാളത്തിൽ ശലമോൻ എന്നിവയാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ.

Advertisment