ബോളിവുഡ് താരജോഡികളാണ് അര്ജുന് കപൂറും മലൈക അറോറയും. ഇപ്പോഴിതാ നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ബ്രേക്കപ്പിനെ തുടര്‍ന്ന് മലൈക അടുത്ത വിഷമത്തിലാണെന്നും വീട്ടില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ല എന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നു.
മാത്രമല്ല കഴിഞ്ഞ രണ്ട് ദിവസമായി ബോളിവുഡിലെ പ്രധാന ചര്‍ച്ച മലൈകയുടേയും അര്‍ജുന്റേയും വേര്‍പിരിയലായിരുന്നു. ഇപ്പോള്‍ ഇതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് അര്ജുന് കപൂര്‍. മലൈകയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പാപ്പരാസികള്‍ക്ക് താരം മറുപടി നല്‍കിയത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പോസ്റ്റുമായി എത്തിയത്. ”വൃത്തികെട്ട അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ല. സുരക്ഷിതരായിരിക്കൂ. നല്ലതുവരട്ടെ.”- എന്ന കുറിപ്പിനൊപ്പമാണ് മലൈകയ്ക്കൊപ്പമുള്ള മിറര്‍ ചിത്രം താരം പങ്കുവച്ചത്. പോസ്റ്റിന് താഴെ ലവ് ഇമോജിയുമായി മലൈകയും എത്തി. നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
കൊച്ചി: ‘ന്നാ താന്‍ കേസ്കൊട്’ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണത്തെ അഭിനന്ദിച്ച് നിർമാതാവ് സന്തോഷ് ടി. കുരുവിള. ഒരു വരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം മനോഹരമായ മറുപടിയാണ് മുഹമ്മദ് റിയാസ് നല്‍കിയത് എന്ന് സന്തോഷ് ടി. കുരുവിള സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.. സന്തോഷ് ടി. കുരുവിളയുടെ വാക്കുകൾ: ഒരു വരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം വളരെ മനോഹരമായ മറുപടിയാണ് മുഹമ്മദ് റിയാസ് ഇന്ന് നൽകിയത്. […]
രണ്ടാം വാരത്തിൽ ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്ത ‘ടു മെൻ’ എന്ന ചിത്രത്തിന് വൻ സ്വീകാര്യത. പ്രവാസ ഭൂമിയിൽ നിന്നുകൊണ്ട് ത്രില്ലർ സ്വഭാവത്തിൽ ഉള്ള കഥ പറഞ്ഞ ചിത്രം എല്ലാത്തരം പ്രേക്ഷർക്കും രസിക്കുന്നുണ്ട്. നിരവധി ഹൗസ്ഫുൾ ഷോകൾ ചിത്രത്തിന് യുഎഇ, ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ലഭിച്ചു. പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രതേക ഷോകളും സംഘടിപ്പിച്ചു. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്വിന് നിര്‍മ്മിച്ച് കെ.സതീഷ് സംവിധാനം ചെയ്ത ‘ടു മെൻ’ കേരളത്തിൽ രണ്ടാം വാരം പ്രദർശിപ്പിക്കുന്നുണ്ട്. […]
പാലായിൽ മിനി മാരത്തണിൽ പങ്കെടുക്കാനെത്തിയ ഒളിംപ്യൻ പിടി ഉഷ ജോസ് കെ മാണി എംപിയുടെ വീട് സന്ദർശിച്ചു. പ്രഭാത ഭക്ഷണവും കഴിച്ച് ഒരു മണിക്കൂറോളം സമയം ജോസ് കെ മാണിയ്ക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ശേഷമാണ് പിടി ഉഷ മടങ്ങിയത്. എംപി യുടെ ഭാര്യ നിഷ, അമ്മ കുട്ടിയമ്മ, മകൾ പ്രിയങ്ക എന്നിവർ ചേർന്ന് പിടി ഉഷയെ സ്വീകരിച്ചത്. തന്റെ വീട്ടിൽ വൈദ്യുതി എത്തിയത് കെഎം മാണിയുടെ കാലത്താണെന്ന് പിടി ഉഷ ഓർത്തെടുത്തു. ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ് മാണി […]
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ശാസ്തമംഗലത്തെ വീടിന് മുന്നിൽ പതാക ഉയർത്തി സുരേഷ് ഗോപിയും കുടുംബവും. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്നും രാജ്യത്ത് 365 ദിവസവും വീടുകളിൽ ദേശീയ പതാക പാറണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയും ഭാര്യ രാധികയുമാണ് പതാക ഉയർത്തിയത്. 1999 കളിൽ പോലും യുഎസിലെ വീടുകളിലെ ദിനചര്യയുടെ ഭാഗമാണ് അവരുടെ […]
വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട കുട്ടിയുടെ വിഡിയോ വൈറലാകുകയാണ്. അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്. കൂറ്റൻ മൂർഖനിൽ നിന്നാണ് കുട്ടി അഭുതകരമായി രക്ഷപെടുന്നത്. വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കുട്ടി പാമ്പിന് തൊട്ടരികിലൂടെ നടക്കുന്നു. പാമ്പിനെ കണ്ടതും അവൻ തിരികെ അമ്മയ്ക്ക് അരികിലേക്ക് ഓടാൻ ശ്രമിക്കുന്നതും കാണാം. ഈ സമയം പാമ്പ് പത്തിവിടർത്തി ആക്രമിക്കാൻ ഒരുങ്ങുന്നു. എന്നാൽ അമ്മ അവസരോചിതമായി കുട്ടിയെ രക്ഷിക്കുന്നു. വിഡിയോ ഇതിനോടകം നിരവധി പേരാണ് […]
കൃത്യ സമയത്ത് ഉറങ്ങാന്‍ കഴിയാത്തത് അല്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കാത്തത് എല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും. കൃത്യസമയത്ത്, കൃത്യമായ രീതിയില്‍, ആവശ്യത്തിന് ഉറങ്ങാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. ഉറക്കത്തിനായി ഒരു സമയം ചിട്ടപ്പെടുത്തുക ദിവസവും എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറക്കത്തിനായി മാറ്റിവെക്കുക. ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തിക്ക് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ഉറക്കത്തിന്റെ അളവ് കുറഞ്ഞത് ഏഴ് മണിക്കൂറാണ്. നല്ല വിശ്രമം ലഭിക്കാന്‍ മിക്കവര്‍ക്കും എട്ട് മണിക്കൂറോളം ഉറങ്ങേണ്ടിവരും. അവധി ദിവസങ്ങളും മറ്റും ഉള്‍പ്പെടെ എല്ലാ ദിവസവും ഒരേ […]
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാനൊരുങ്ങി സമസ്ത. സര്‍ക്കാര്‍ കുട്ടികളില്‍ നിര്‍ബന്ധപൂര്‍വ്വം നിരീശ്വരവാദം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന രീതിയാലാകും പ്രചാരണം നടത്തുക. ഇതിനായി ഖതീബുമാര്ക്ക് പ്രത്യേക പഠന ക്ളാസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലെ ലിംഗ സമത്വ വിഷയത്തില്‍ സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ മുസ്ലീം ലീഗ് കോഴിക്കോട് വിളിച്ചു ചേര്‍ത്ത മുസ്ലീം സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെ ആശങ്ക അറിയിക്കാനും തീരുമാനമെടുത്തിരുന്നു. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനു ശേഷം നടക്കുന്ന പ്രഭാഷണത്തില്‍ ലിംഗ സമത്വ യൂണിഫോം […]
ലക്നൗ: ബിജെപിയുടെ മുൻ വക്താവ് നൂപുർ ശർമയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ജയ്ഷെ മുഹമ്മദ് ഭീകരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സഹാരൻപുരിലെ കുന്ദകാല ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് നദീമാണ് (25) അറസ്റ്റിലായത്. ഇയാളുമായി ജയ്ഷെ മുഹമ്മദ് ഭീകരര്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നതായി യുപി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചു. ആയുധ പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് പോകാൻ നദീം തയാറായിരുന്നുവെന്നും ഇയാളുടെ ഫോൺ രേഖകളും സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പെട്ടെന്നുണ്ടാകുന്ന പരുക്കുകള്‍ക്കുമെല്ലാം പരിഹാരമായി നാം തേനിനെ ആശ്രയിക്കാറുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതല്‍ അണുബാധകള്‍ ഭേദപ്പെടുത്തുന്നതിന് വരെ തേൻ പ്രയോജനപ്രദമാണ്. ധാരാളം പോഷകങ്ങളടങ്ങിയത് എന്ന നിലയില്‍ തേനിനെ ഇത്തരത്തില്‍ ഔഷധമായി കണക്കാക്കുന്നതിലും തെറ്റില്ല. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ല് തേനിന്റെ കാര്യത്തിലും ബാധകമാണ്. വളരെ മിതമായ അളവിലേ പതിവായി തേൻ കഴിക്കാൻ പാടുള്ളൂ. അതുപോലെ തന്നെ ചിലര്‍ തേൻ പരിപൂര്‍ണമായും ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ഇത് മിക്കവര്‍ക്കും അറിയല്ലെന്നതാണ് സത്യം. ഔഷധഗുണമുണ്ടെന്നതിനാല്‍ […]