സ്വന്തമായി വോഡ്ക ബ്രാൻന്റിന് രൂപം കൊടുത്ത് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ : പ്രീമിയം വോഡ്ക ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കും

author-image
ഫിലിം ഡസ്ക്
New Update

publive-image

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ എഴുത്തുകാരനായും സംവിധായകനായും അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ വിവരങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇപ്പോൾ പുതുതായി മദ്യവ്യവസായത്തിലേക്ക് ചുവട് വയ്‌ക്കുകയാണ് ആര്യൻ ഖാൻ .

Advertisment

ആര്യൻ ഉടൻ തന്നെ സ്വന്തം വോഡ്ക ബ്രാൻഡ് അവതരിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്പനിയുമായി കൈകോർത്താണ് പുതിയ സംരംഭം . ഇരു കൂട്ടരും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തിക്കഴിഞ്ഞു .ആര്യൻ ഖാന്റെ പങ്കാളിയായ ബണ്ടി സിംഗും ലെറ്റി ബ്ലാഗോവയും മദ്യക്കച്ചവടവത്തിൽ പങ്കാളികളാകും.

ഇവർ മൂവരും ചേർന്നാണ് പ്രീമിയം വോഡ്ക ബ്രാൻഡായ D’Yavol വിപണിയിൽ കൊണ്ടുവരിക . മൂവരും ചേർന്ന് സ്ലാബ് വെഞ്ച്വേഴ്‌സ് എന്ന കമ്പനിയും ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ എ ബി ഇൻ ബെവിന്റെ പ്രാദേശിക ശാഖയുമായി വിതരണത്തിനും വിപണനത്തിനുമായി ഇവർ കരാറും ഒപ്പിട്ടു.

യുവാക്കളുടെ മാനസികാവസ്ഥ തനിക്ക് മനസ്സിലാകുന്നുണ്ടെന്നും ഇന്ത്യൻ വിപണിയിൽ ഇനിയും വളർച്ചയ്‌ക്ക് ധാരാളം അവസരങ്ങളുണ്ടെന്നും ആര്യൻ പറഞ്ഞു. അടുത്ത വർഷം, കമ്പനി വിസ്കി, റം തുടങ്ങിയവയും പുറത്തിറക്കും.പ്രീമിയം വോഡ്ക ബ്രാൻഡ് മഹാരാഷ്‌ട്രയിലും ഗോവയിലും ലഭ്യമാണ്. മഹാരാഷ്‌ട്രയിൽ ഈ ബ്രാൻഡ് 5000 രൂപയ്‌ക്കും ഗോവയിൽ 4000 രൂപയ്‌ക്കും ലഭ്യമാണ്.

Advertisment