'ബാലകൃഷ്ണ സര്‍ വളരെ പാവമാണ്. പക്ഷേ തമാശയെന്താണ് വെച്ചാല്‍ എല്ലാവര്‍ക്കും അദ്ദേഹത്തെ പേടിയാണെന്നതാണ്'; നയൻതാര

New Update

publive-image

തെന്നിന്ത്യൻ താരസുന്ദരി നയൻതാരയ്ക്ക് ആരാധകർ ഏറെയാണ്. തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നയന്‍താര. തന്റെ പുതിയ ചിത്രം കണക്ടിന്റെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് നടി നന്ദമൂരിയെക്കുറിച്ച് തുറന്നു പറഞ്ഞത്.

Advertisment

നയന്‍താരയുടെ വാക്കുകള്‍,

‘ബാലകൃഷ്ണ സര്‍ വളരെ പാവമാണ്. പക്ഷേ തമാശയെന്താണ് വെച്ചാല്‍ എല്ലാവര്‍ക്കും അദ്ദേഹത്തെ പേടിയാണെന്നതാണ്. ഷൂട്ടിനിടെ ഒരു ടേക്ക് കൂടെ ചോദിക്കാന്‍ പോലും പേടിയാണ്. ചില സമയത്ത് ക്യാമറയുടെ ഫോക്കസ് ശരിയാവില്ല. ക്യാമറാമാന്‍ നിന്ന് പേടിച്ച് വിറയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’.

‘അദ്ദേഹം വിയര്‍ക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു എന്ത് പറ്റിയെന്ന്. ഷോട്ടിന്റെ ഫോക്കസ് ശരിയായില്ലെന്ന് പറഞ്ഞപ്പോള്‍ അത് കുഴപ്പമില്ല ഒന്നു കൂടി ചെയ്യമെന്നായി ഞാന്‍. പക്ഷെ സാറിന്റെ ഫോക്കസ് ആണ് ശരിയാവാഞ്ഞതെന്ന് പറഞ്ഞു.

എല്ലാവര്‍ക്കും അദ്ദേഹത്തെ അത്ര പേടി ആണ്. പക്ഷെ അദ്ദേഹത്തെ പേടിക്കേണ്ട കാര്യമില്ല. കാരണം അദ്ദേഹം വളരെ സ്വീറ്റ് ആണ്. വളരെ ഫണ്‍ ആയ വ്യക്തിയാണ്. ഞാനദ്ദേഹത്തോടൊപ്പം രണ്ട് വ്യത്യസ്തമായ സിനിമകള്‍ ചെയ്തു’

Advertisment