/sathyam/media/post_attachments/wRURzykgS8Zy2RYGJvWw.jpg)
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം പതിനെട്ടിന് ആരംഭിക്കും. പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
രാജസ്ഥാനിലെ ജയ്‌സാല്‍മറിലാണു ചിത്രീകരണം തുടങ്ങുന്നത്. സിനിമയുടെ കഥയോ കഥാപാത്രങ്ങളേയോ സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ് എന്നീ ബാനറുകളാണു ചിത്രം നിര്‍മിക്കുന്നത്.
ഛായാഗ്രഹണം മധു നീലകണ്ഠന്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ജനുവരി പത്തൊമ്പതിനാണ് തിയറ്ററുകളിലെത്തുന്നത്.