Advertisment

സ്വയംവരം സിനിമയുടെ 50-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തുന്നതിനെതിരേ രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍ അടൂര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വയംവരം സിനിമയുടെ 50 ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തുന്നതിനെതിരേ രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒരു പൈസയും ഇക്കാര്യത്തില്‍ പിരിക്കരുതെന്നും തന്റെയോ സിനിമയുടേയോ പേരില്‍ ഒരു പണപ്പിരിവും വേണ്ടെന്നും അടൂര്‍ സംഘാടകസമിതിയെ വിളിച്ച് പറഞ്ഞു.

സ്വയംവരം സിനിമയുടെ 50-ാം വാര്‍ഷികാഘോഷത്തിനു 5000 രൂപ വീതം പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ ഫണ്ട് നല്‍കണമെന്നു തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.

സിനിമയുടെ അര നൂറ്റാണ്ട് വിപുലമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ സംഘാടക സമിതിയും രൂപീകരിക്കുകയും സമിതി സര്‍ക്കാരിനോടു പണപ്പിരിവിനുള്ള അനുമതി തേടുകയും ചെയ്യുകയും അനുമതി നല്‍കുകയും ചെയ്തിരുന്നു.

ജില്ലയിലെ 53 പഞ്ചായത്തുകള്‍ തനതു ഫണ്ടില്‍ നിന്നു 5000 രൂപ വീതം സംഘാടകസമിതിയ്ക്കു നല്‍കണമെന്നായിരുന്നു ഉത്തരവ്. അടൂരിലാണ് മാര്‍ച്ച് മാസം സ്വയംവരം സിനിമയുടെ അന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നത്.

സ്വയംവരം സിനിമയുടെ അന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ക്കു വേണ്ടി പണം ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശവകുപ്പിനു അപേക്ഷ നല്‍കിയിരുന്നതായി സംഘാടകസമിതി കണ്‍വീനറും വ്യക്തമാക്കിയിരുന്നു.

ചലച്ചിത്ര അക്കാദമിയുടെ സഹായവും ഉണ്ടാകുമെന്ന് വളരെ ലളിതമായി പരിപാടികള്‍ നടത്താനാണ് ഉദ്ദേശിയ്ക്കുന്നത്, അതുകൊണ്ടുതന്നെ വ്യാപകമായി പണം പിരിയ്ക്കാനുള്ള ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisment