Advertisment

പഠാന്റെ വിജയം ആഘോഷമാക്കി ഷാറുഖ്; സർപ്രൈസ് ആയി മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പഠാന്റെ വിജയം ആഘോഷമാക്കി ഷാറുഖ്. ചിത്രം വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാറുഖ് തന്റെ വീടായ മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് താരം ആരാധകരെ കണ്ടത്. ഒപ്പം പഠാനിലെ ‘ജൂമേ ജോ പഠാന്‍’ എന്ന ഗാനത്തിന്റെ ചുവടുകള്‍ വച്ചപ്പോൾ ആരാധകർ ആവേശത്തിലായി.

സാധാരണ എന്തെങ്കിലും വിശേഷ ദിവസങ്ങളിലാണ് ഷാറുഖ് ആരാധകരെ കാണാൻ എത്താറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് സർപ്രൈസ് ആയി എസ്ആർകെ മന്നത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, ആരാധകരും അത് ആഘോഷമാക്കി. ഷാറുഖ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വിഡിയോ പങ്കുവച്ച് ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

100 കോടി ക്ലബ്ബിലെത്തുന്ന കിങ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പഠാന്‍. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ ഏബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം.

Advertisment