യൂട്യൂബറോട് അപമര്യാദയായി സംസാരിച്ച വിഷയത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ട്. എന്നാല്‍ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല. അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയും മോശമായി പറഞ്ഞാല്‍ ഇനിയും പ്രതികരിക്കുമെന്ന് നടന്‍ പറഞ്ഞു.
കണ്ണൂര്‍ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതന്‍ സര്‍ഗോത്സവ വേദിയിലാണ് ഉണ്ണിമുകുന്ദന്‍ നിലപാട് ആവര്‍ത്തിച്ചത്. ഇതിന്റെ പേരില്‍ സിനിമാ മേഖലയില്‍ നിന്ന് പുറത്താക്കിയാല്‍ സന്തോഷത്തോടെ പുറത്തു പോകും. വ്യക്തികളെ വേദനിപ്പിച്ച് തനിക്ക് ജീവിതത്തില്‍ ഒന്നും നേടാനില്ല എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ പ്രതികരണത്തില്‍ ഏറെ വികാരഭരിതനായാണ് ഉണ്ണി മുകുന്ദന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ‘ഞാന്‍ പല കോളേജുകളിലും സ്ഥലങ്ങളിലും പോയിട്ടുണ്ട്. പക്ഷേ ഇത്രയും വൈകാരികമായി ആരും എന്നെക്കുറിച്ച് സംസാരിച്ചിട്ടില്ല. നന്ദി പറയുന്നു. പ്രഗതിയോട് എനിക്ക് പ്രത്യേക അടുപ്പമുണ്ട്. ഞാന്‍ പഠിച്ച സ്‌കൂളിന്റെ പേരും പ്രഗതി എന്നായിരുന്നു.
അവിടെനിന്നും ഇവിടെ വരെ എത്താന്‍ കുറച്ച് സമയെടുത്തു. എന്റെ ജീവിതത്തില്‍ ഒരു സ്റ്റേജില്‍ വിളിച്ചുവരുത്തി കണ്ണുനനയിച്ചിട്ടില്ല ആരും. എനിക്ക് സിനിമാ പാരമ്പര്യമൊന്നുമില്ല, നന്നായി സംസാരിക്കാനോ, നോക്കിയും കണ്ടും കാര്യങ്ങള്‍ ചെയ്യാനോ അറിയില്ല എന്നു തന്നെ പറയാം. സിനിമയെ ആത്മാര്‍ഥമായി സ്‌നേഹിച്ചു’.
‘വര്‍ഷങ്ങളായുള്ള സത്യസന്ധമായ എന്റെ പരിശ്രമം കൊണ്ടാകാം നിങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. കഴിഞ്ഞ പത്ത് വര്‍ഷം ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. എന്നെ എവിടെയെങ്കിലുമൊക്കെ നിങ്ങള്‍ മനസ്സിലാക്കി കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനൊരു സാധാരണ വ്യക്തിയാണ്. ഒരു നടനായതിനുശേഷം ഒരാള്‍ എങ്ങനെ പെരുമാറണം എന്ന ധാരണ എനിക്കുണ്ട്. പക്ഷേ അത് എത്രത്തോളം സത്യസന്ധമായി പറ്റുന്നു എന്ന് എനിക്കറിയില്ല’.
‘കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില കാര്യങ്ങള്‍ വച്ച് നോക്കിയാല്‍ ഒരിക്കലും പെരുമാറാന്‍ പറ്റാത്ത രീതിയില്‍ വാക്കുകള്‍ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല. ഇവിടെ സിനിമയില്‍ അഭിനയിക്കാന്‍ വന്നത് സിനിമാ നടനായി മാത്രമാണ്.
എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് സിനിമാ നടന്‍ മാത്രമായല്ല ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെ കൂടിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് ഞാന്‍ എങ്ങനെയാണെന്നും ആരാണെന്നും എനിക്കിനി തെളിയിക്കേണ്ടതില്ല എന്നതാണ് പൂര്‍ണമായ എന്റെ വിശ്വാസം’.
‘എന്റെ അച്ഛനെയും അമ്മയെയും എന്റെ കൂടെ പ്രവര്‍ത്തിച്ച ആ ചെറിയ കുട്ടിയേയും ആര് തെറി പറഞ്ഞാലും ഞാന്‍ തിരിച്ച് തെറി പറയും. അത് എത്ര വലിയവരാണെങ്കിലും എനിക്ക് വിഷമയമല്ല. എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. ഇതിന്റെ പേരില്‍ സിനിമാ ജീവിതം പോകുമെന്നും കോള്‍ റെക്കോര്‍ഡ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടോ കാര്യമില്ല.
ഞാന്‍ ഇങ്ങനെയാണ്. ഒരു പരിധിവരെ എന്റെ ഭാഗത്തുനിന്നുള്ള തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കും. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തില്‍ ഒന്നും നേടാനില്ല. എന്നെ ഞാനാക്കി മാറ്റിയത് കേരളത്തിലെ കുടുംബാംഗങ്ങളാണ്. ഇവിടെ വരാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇക്കാര്യങ്ങള്‍ പറയേണ്ട വേദിയാണോ ഇതെന്ന് എനിക്കറിയില്ല.
എന്നെക്കുറിച്ച് ഇത്രയും നല്ല വാക്കുകള്‍ നിങ്ങള്‍ പറയുമ്പോള്‍ ഞാനിവിടെ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ യൂട്യൂബില്‍പോയി തെറിവിളിച്ചവനാണ് ഞാനെന്ന് നിങ്ങള്‍ ചിന്തിക്കരുത്. അതെന്തുകൊണ്ടെന്നു വച്ചാല്‍, പറഞ്ഞ വാക്കുകളോട് എനിക്ക് യോജിപ്പില്ല. പക്ഷേ എനിക്കെന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരുമില്ല’.
‘നാളെ ഇതിന്റെ പേരില്‍ എന്നെ മലയാള സിനിമയില്‍ നിന്നും പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും. കാരണം അന്നു രാത്രി അവനെ ചീത്തവിളിച്ചതിനുശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു. ദേവനന്ദ എന്ന കുട്ടിക്ക് എട്ടുവയസ്സാണ്. അറുപത് ദിവസം അവളെ പൊന്നുപോലെയാണ് നോക്കിയത്. അവളുടെ കാലില്‍ ഒരു മുള്ള് കൊണ്ടാല്‍ എനിക്ക് വേദനിച്ചിരുന്നു. ഇതൊക്കെ എനിക്ക് വലിയ കാര്യങ്ങളാണ്.
ഞാന്‍ വളര്‍ന്ന സാഹചര്യവും എന്നെ വളര്‍ത്തിയ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുമുണ്ട്. അതിനെ ചോദ്യം ചെയ്താല്‍ ആരു വന്നാലും ഉണ്ണി മുകുന്ദന്റെ രീതികള്‍ മാറില്ല. ഇനിയും ഇതുപോലെ ആവര്‍ത്തിച്ചാല്‍ ഞാന്‍ വീണ്ടും പ്രതികരിക്കും. പ്രതികരണം മാന്യമായി തന്നെയാകും. കുടുംബത്തെ മാറ്റിവച്ചുള്ള ഏത് വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കും.
എന്റെ സിനിമയെയും എന്നെ വ്യക്തിപരമായും വിമര്‍ശിക്കാം. വിമര്‍ശനങ്ങളിലൂടെ വളര്‍ന്നുവന്നയാളാണ് ഞാന്‍. പൈസ മുടക്കി സിനിമ കാണുന്ന ആള്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ പൂര്‍ണ അവകാശമുണ്ട്. അതിനെ ഞാന്‍ സന്തോഷത്തോട് കൂടി സ്വീകരിക്കുന്നു,’-ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
നോമ്പുതുറകള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന എത്രയോ വിഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്… റംസാന്‍ ആകുമ്പോള്‍ പലര്‍ക്കും ഓര്‍മ്മയില്‍ വരുന്ന ഒരു രുചിയെ പറ്റിയാണ് ഇപ്പോള്‍ പറയുന്നത്. പലരും കേട്ടുകാണും, ഒരു തവണ കഴിച്ചവര്‍ പിന്നീടൊരിക്കലും മറന്നുപോകാന്‍ സാധ്യതയില്ലാത്ത ഈ വിഭവത്തെ പറ്റി. അറേബ്യയില്‍ നിന്ന് മുഗള്‍ കാലഘട്ടത്തില്‍ കപ്പലേറി ഹൈദരാബാദില്‍ വന്നിറങ്ങിയ ‘ഹലീം’. ഇറച്ചിയും, ധാന്യങ്ങളും, നെയ്യുമാണ് ഇതിലെ മുഖ്യചേരുവകള്‍. ഇന്ത്യയിലത്തിയപ്പോള്‍ സ്വാഭാവികമായും ഹലീമിന്റെ രൂപത്തില്‍ ചില മാറ്റങ്ങളൊക്കെ വന്നു. നമ്മള്‍ നമ്മുടെ തനത് മസാലകളും മറ്റ് സ്‌പൈസുകളുമെല്ലാം ഇതിലേക്ക് […]
തിരുവനന്തപുരം: നാട്ടിലെ നിയമവും ചട്ടവും ഗവർണർക്ക് ബാധകമല്ലേ? സർക്കാർ ഏറെക്കാലമായി ചോദിക്കുന്ന ചോദ്യമാണിത്. നിയമപ്രകാരം സംസ്ഥാനത്തെ സർവകലാശാലകളുടെ തലവനാണ് ഗവർണർ. ചാൻസലർ എന്ന രീതിയിലുള്ള തന്റെ അധികാരം ഉപയോഗിക്കുന്നത് സർവകലാശാലാ ചട്ടങ്ങൾ പാലിച്ചായിരിക്കണമെന്നു മാത്രം. മുൻപ് ഗവർണർമാർ തങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിന്നുകൊണ്ട് സർവകലാശാലകളിലെ നിരവധി തെറ്റായ കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്. മിക്കതിനും കോടതികളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണ കിട്ടിയിട്ടുമുണ്ട്. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലാ ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഹൈക്കോടതി തുടരെത്തുടരെ റദ്ദാക്കുകയാണ്. […]
കണ്ണൂർ: ജനവാസമേഖലയിൽ കാട്ടുപന്നികളുടെ ആക്രമണം തുടർക്കഥയാകുകയാണ്. കഴിഞ്ഞദിവസം കണ്ണൂർ, പയ്യന്നൂരിലെ സൂപ്പർമാർക്കറ്റിലേക്ക് പന്നി ഓടിക്കയറി വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. സംഭവത്തിൽ സൂപ്പർമാർക്കറ്റിലെ രണ്ട് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്കാണ് പരിക്കേറ്റത്. സൂപ്പർമാർക്കറ്റിലെ നിരവധി വസ്തുക്കൾ പന്നി നശിപ്പിച്ചു. മുൻപും പലവട്ടം കണ്ണൂർ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലും ഇത്തരത്തിൽ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. സമാനരീതിയിൽ പല ജനവാസ മേഖലകളിലും കാട്ടുപന്നിയുടെ ആക്രമണം കൂടി വരികയാണ്.
തിരുവനന്തപുരം: രാഹുൽഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ കേന്ദ്ര നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനൊരുങ്ങുന്ന കോൺഗ്രസിന് ഊർജ്ജമായി രാജ്യത്തെ നിയമജ്ഞരുടെ അഭിപ്രായങ്ങൾ. എംപിയുടെ അയോഗ്യത തീരുമാനിക്കും മുൻപ് രാഷ്‌ട്രപതിയുടെ തീരുമാനത്തിന് വിടണമെന്ന ചട്ടം പാലിക്കാത്തത് വീഴ്ചയാണെന്ന് നിയമവിദ്ഗദ്ധർ പറയുന്നു. ഇക്കാര്യം കോടതിയിൽ പോയാൽ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവ് റദ്ദാക്കപ്പെടാമെന്ന് മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി പറഞ്ഞു. തിടുക്കപ്പെട്ട് ഉത്തരവിറക്കാനായി ഇപ്പോൾ ചട്ടങ്ങൾ അവഗണിച്ചത് രാഹുലിന് കോടതിയിൽ തുണയാവും. ഇപ്പോഴത്തെ അയോഗ്യത രാഹുലിനെ കൂടുതൽ കരുത്തനാക്കിയേക്കാനാണ് സാദ്ധ്യത. […]
ചിങ്ങവനം: യുവതിയെ പീഡിപ്പിച്ചശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ. കുറിച്ചി തടത്തിപ്പറമ്പില്‍ ടി.കെ. മോനിച്ച(40)നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2016-ല്‍ ആണ് കേസിനാസ്പദമായ സംഭവം. യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ പിന്നീട് കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ക്കഴിയുന്ന പ്രതികളെ പിടികൂടാൻ ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ […]
ഡൽഹി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാവുന്ന ആദ്യ നേതാവല്ല രാഹുൽ ഗാന്ധി. അദ്ദേഹത്തിന് മുൻഗാമികളായി ജയലളിത മുതൽ ലാലു പ്രസാദ് വരെയുണ്ട്. രാഹുലിന് വാവിട്ട പ്രസംഗത്തിന്റെ പേരിലാണ് അയോഗ്യതയെങ്കിൽ മറ്റ് നേതാക്കൾക്ക് അയോഗ്യത കിട്ടിയത് അനധികൃത സ്വത്ത് സമ്പാദനം മുതൽ കലാപം വരെയുള്ള കേസുകളിലാണ്. രാഹുൽ ഗാന്ധിക്ക് നേരിട്ടതുപോലെ ക്രിമിനൽ കേസിൽ രണ്ട് വർഷമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട് അയോഗ്യരായവരിൽ ആർ.ജെ.ഡി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് അടക്കം നിരവധി നേതാക്കളുണ്ട്. കാലിത്തീറ്റ […]
തലയോട്ടിയിലെ അണുബാധ, അമിതമായ ഷാംപൂ ഉപയോഗം, നിർജ്ജീവ കോശങ്ങളുടെ നിർമ്മാണം, മലസീസിയ എന്ന യീസ്റ്റിന്റെ അമിതവളർച്ച,ഹെയർ സ്‌പ്രേകൾ എന്നിവയെല്ലാം താരൻ ഉണ്ടാകുന്നതിന് ചില കാരണങ്ങളാണ്. എണ്ണ പുരട്ടുന്നത് താരൻ അകറ്റുന്നതിന് സഹായിക്കുമോ? ഇതിനെ കുറിച്ച് ഡെർമറ്റോളജിസ്റ്റ് ജയ്ശ്രീ ശരദ് പറയുന്നത്, എണ്ണ പുരട്ടുന്നത് താരൻ പ്രശ്നം ഉയർത്തുമെന്നും ജയ്ശ്രീ ശരദ് പറഞ്ഞു. മുടിയിലെ അമിതമായ എണ്ണ, തലയോട്ടിയിൽ മലസീസിയ എന്ന യീസ്റ്റ് പോഷിപ്പിക്കുന്നു. ഇത് യീസ്റ്റിന്റെ അമിതവളർച്ചയിലേക്ക് നയിക്കുന്നതിനെ തുടർന്ന് കൂടുതൽ താരനിലേക്ക് നയിക്കുന്നു. ഒന്ന്… എണ്ണമയമുള്ള […]
ഹ്യൂണ്ടായിയുടെയും ടാറ്റയുടെയും നിലവിലെ അപ്രമാദിത്വത്തെ മറികടക്കാൻ പുതിയ തന്ത്രവുമായി മാരുതി സുസുക്കി രംഗത്ത്. അതിനായി ഇനി മുതൽ മാരുതി സുസുക്കി കാറുകൾ നെക്‌സ ഔട്ട്‌ലെറ്റുകൾ വിൽപ്പനയ്‌ക്കെത്തുമെന്ന് അധികൃതർ അറിയിച്ചു. നെക്‌സ ഔട്ട്്‌ലെറ്റുകൾ വഴി വിൽക്കുന്നത്തോടെ ഹ്യുണ്ടായി, ടാറ്റ എന്നിവരെ മറികടക്കാനാകുമെന്ന് മാരുതി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്‌സ്‌ക്യുട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.മാരുതി സുസുക്കിയുടെ പ്രീമിയം വാഹനങ്ങൾ വിൽക്കുന്നതിനായി 2015-ലാണ് കമ്പനി നെക്‌സ റീട്ടെയിൽ ശൃംഖല ആരംഭിച്ചത്. ബലേനോ, ഇഗ്‌നിസ്, സിയാസ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ കൂടിയ […]
നാരങ്ങ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജ നില വർധിപ്പിക്കുന്നതിനും സഹായിക്കും. ഓറഞ്ച് ജ്യൂസുമായി താരതമ്യപ്പെടുത്തുമ്പോൾ അധിക പഞ്ചസാരയില്ലാത്ത നാരങ്ങ വെള്ളത്തിന് കലോറി വളരെ കുറവാണെന്ന് പറയുന്നു.നാരങ്ങ ഒരു ശക്തമായ ഡിടോക്സ് ഏജന്റ് കൂടിയാണ്. രാവിലെ ആദ്യം നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളുന്നു. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നാരങ്ങ നല്ലതാണ്. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ […]