Advertisment

‘ഇതിന്റെ പേരില്‍ ഇനിയാരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്’: മോളി കണ്ണമാലിക്ക് സഹായഹസ്തവുമായി ഫിറോസ് കുന്നംപറമ്പിൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മോളി കണ്ണമാലിക്ക് സഹായഹസ്തവുമായി ഫിറോസ് കുന്നംപറമ്പിൽ. ജപ്തി ഭീഷണി നേരിട്ടിരുന്ന നടിയുടെ വീടിന്‍റെ ആധാരം ഫിറോസ് തിരിച്ചെടുത്ത് നൽകി. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ശ്വാസകോശ രോഗം ബാധിച്ച് നടി ആശുപത്രി ചികിത്സയിലായിരുന്നു. തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2,50,000/-രൂപ നൽകിയതായി ഫിറോസ് പറയുന്നു. പീന്നീട് വീട്ടിലേക്ക് മടങ്ങിയ മോളി ചേച്ചിയെ വീട്ടിൽ ചെന്ന് കണ്ടുവെന്നും ജപ്തിയുടെ കാര്യങ്ങൾ പറഞ്ഞപ്പോൾ അതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് കരുതിയിരുന്നു. അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹം കൊണ്ട് ഈ കുടുംബത്തെയും അവരുടെ പ്രയാസവും തീർക്കാൻ സാധിച്ചെന്ന് ഫിറോസ് പ്രതികരിച്ചു.

സോഷ്യല്‍ മീഡിയ പോസ്റ്റിങ്ങനെ:

ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മേരിചേച്ചിക്ക് കൊടുക്കരുത്……

ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്……

നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും

ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മേരിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2 ലക്ഷം രൂപ നൽകിയിരുന്നു

പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം

ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു

ഇന്ന് മേരിചേച്ചിയുടെ സന്തോഷം കണ്ടില്ലേ

ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ

ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം….

Advertisment