Advertisment

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ ഇനി ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിലും ; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ ഇനി ചില വിദേശ ഭാഷകളിലും റിലീസ് ചെയ്യും. ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ‘ഹോംബാലെ ഫിലിംസ്’ ആണ് ഈ സന്തോഷവാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ‘ഇത് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അന്താരാഷ്‌ട്ര പ്രേക്ഷകരുടെ ആവശ്യത്തിന് നന്ദി. ‘കാന്താര’ ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ റിലീസ് ചെയ്യുന്നു,’ -ഇറ്റാലിയൻ ഭാഷയിൽ ഹോംബാലെ ഫിലിംസ് ട്വീറ്റ് ചെയ്തു.

ജാപ്പനീസ് ഭാഷയിലും റിലീസ് ചെയ്യണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കന്നഡയിൽ മാത്രമാണ് ആദ്യം കാന്താര പുറത്തിറങ്ങിയത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റം നടത്തി റിലീസ് ചെയ്തു. എല്ലാ ഭാഷകളിൽ നിന്നും നല്ല കളക്ഷൻ ലഭിച്ചു. ശേഷം ഒരു ഇംഗ്ലീഷ് പതിപ്പും പുറത്തിറങ്ങി.അതേസമയം റിലീസ് ചെയ്ത് ഏഴ് മാസത്തിന് ശേഷം ഐക്യരാഷ്‌ട്രസഭയിലെ ജനീവയിൽ പാഥെ ബാലെക്‌സെർട്ട് തീയറ്ററിൽ കാന്താര വീണ്ടും പ്രദർശിപ്പിച്ചു.

അകാലത്തിൽ വിടപറഞ്ഞു പോയ പ്രിയതാരം പുനീത് രാജ്കുമാറിന്റെ പിറന്നാളിനോട് അനുബന്ധിച്ച് യുഎന്നിലാണ് ചിത്രത്തിന്റെ സ്‌പെഷ്യൽ സ്‌ക്രീനിംഗ് നടന്നത്. സ്‌ക്രീനിങ്ങിന് ശേഷം ഋഷഭ് ഷെട്ടി കന്നഡയിൽ പ്രമുഖരുമായി സംവദിച്ചു. പിന്നീട് യുഎൻ വിശിഷ്ടാതിഥികൾക്കൊപ്പം ഒരു സ്വകാര്യ അത്താഴത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഋഷഭ് ഷെട്ടി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.കന്നഡ സിനിമകൾ രാജ്യത്തിന്റെയും ഭാഷയുടെയും അതിരുകൾക്കപ്പുറത്തേക്ക് വളരുകയാണ്.

അതിന് ഏറ്റവും വലിയ തെളിവാണ് ‘കാന്താര’ എന്ന സിനിമയുടെ വിജയം. ഈ സിനിമ സൃഷ്ടിച്ച റെക്കോർഡുകൾ ഒന്നോ രണ്ടോ അല്ല. മിതമായ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം 400 കോടിയിലധികം രൂപ ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയത് ഇപ്പോൾ ചരിത്രവുമാണ്. സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട എറ്റവും വലിയ വിജയമായിരുന്നു ‘കാന്താര’ എന്ന കന്നഡ ചിത്രം സ്വന്തമാക്കിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കാന്താര ലോകമെങ്ങും തരംഗം സൃഷ്ടിച്ചു.ചിത്രത്തിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രേക്ഷക പിന്തുണയേറെയാണ്. സെപ്റ്റംബർ 30-ന് ആയിരുന്നു കാന്താര തിയേറ്ററുകളിൽ എത്തിയത്. പിന്നീട് ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.

Advertisment