തെലുങ്കു സൂപ്പർതാരം അല്ലു അര്‍ജുന് സിനിമാ ലോകത്ത് പോലും ആരാധകർ ഏറെയാണ്. തന്റെ സഹതാരങ്ങളുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം പുലര്‍ത്തുന്ന നടനാണ് അല്ലു അര്‍ജുന്‍. നിലവിൽ പുഷ്പയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുകയാണ് നടൻ. എന്നാൽ ഇപ്പോഴിതാ നടനെതിരെ വിചിത്രവും വ്യത്യസ്തവുമായ ആരോപണവുമായി എത്തിയിരിക്കുകയാണ് വരൻ ചിത്രത്തിലെ നായികയായ ഭാനുശ്രീ മെഹ്‌റ.
അല്ലു അര്‍ജുനൊപ്പം 2010ല്‍ പുറത്തിറങ്ങിയ വരനിലൂടെയാണ് ഭാനുശ്രീ മെഹ്‌റയുടെ അരങ്ങേറ്റം. അല്ലു അര്‍ജുന്‍ ട്വിറ്ററില്‍ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നാണ് നടി പറയുന്നത്. ഇതിന് തെളിവായി അല്ലു അർജുൻ തന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്‌ത സ്ക്രീൻഷോട്ടും ഭാനുശ്രീ പങ്കുവെച്ചിട്ടുണ്ട്.
അല്ലു തന്റെ മുന്‍ നായികയെ തന്നെ സോഷ്യല്‍മീഡിയയില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. നടന്റെ ഈ പ്രവര്‍ത്തി ആരാധകരെ അമ്പരപ്പിക്കുകയാണ്. ഭാനുശ്രീ ട്വീറ്റ് ഷെയർ ചെയ്തതിന് പിന്നാലെ അല്ലു അർജുൻ ആരാധകർ നടിയുടെ കമന്റ് ബോക്സിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ അല്ലു തന്നെ അൺബ്ലോക്ക് ചെയ്ത മറ്റൊരു സ്‌ക്രീൻഷോട്ടും ഭാനുശ്രീ പങ്കുവെച്ചു.
”അത് ഒരു ദിവസത്തെ തമാശയായിരുന്നു! എന്റെ ട്വീറ്റ് ഏതെങ്കിലും അല്ലുവിന്റെ ആരാധകരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല, ഞാനും ഒരു ആരാധകിയാണ്! ഒരു തമാശ പറയുകയായിരുന്നു, നമുക്ക് വിദ്വേഷമല്ല, സ്നേഹം പങ്കിടാം. നന്ദി അല്ലു അർജുൻ…. ശുഭരാത്രി, കൂട്ടുകാരേ! സ്വീറ്റ് ഡ്രീംസ്!” എന്നാണ് നടി ട്വീറ്റ് ചെയ്തവീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പ്.
ചിലപ്പോള്‍ അല്ലു അര്‍ജുനെ ഇത് അലോസരപ്പെടുത്തിക്കാണുമെന്നാണ് ആരാധകര്‍ സംശയിക്കുന്നത്. എന്നാൽ അല്ലു അര്‍ജുന്‍ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. തെന്നിന്ത്യൻ നടി ഭാനുശ്രീ മെഹ്‌റ അവസാനമായി അഭിനയിച്ചത് 2021-ൽ പുറത്തിറങ്ങിയ മറോ പ്രസ്ഥാനം എന്ന ചിത്രത്തിലാണ്. പിന്നീട് നടി യൂട്യൂബ് ചാനൽ ആരംഭിച്ചു.
If you ever feel like you're stuck in a rut, just remember that I acted in Varudu with Allu Arjun and STILL couldn't get any work. But I've learned to find humor in my struggles – especially now that Allu Arjun has blocked me on Twitter🤷♀️ Go subscribe ?https://t.co/mqX2lVNjwx pic.twitter.com/ycSR5yGpfl
— Bhanushree Mehra (@IAmBhanuShree) March 18, 2023
കുവൈറ്റ് : പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്ക്കാരിക വിദ്യാഭ്യസ മേഖലയിലെ സജീവ സാന്നിദ്ധ്യമായ ചെങ്ങനൂർ സ്വദേശിയും യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂൾ മാനേജരുമായ അഡ്വ. ജോൺ തോമസിനും , ഭാര്യ റേച്ചൽ തോമസിനും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് യാത്രയയപ്പ് നൽകി. പ്രസിഡന്റ് അലക്സ് മാത്യൂ, രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട, ജോയ് ജോൺ തുരുത്തിക്കര, സലിം രാജ്, ട്രഷറർ തമ്പിലൂക്കോസ്, ഉപദേശക സമതിയംഗം അഡ്വ.തോമസ് പണിക്കർ, ജേക്കബ്ബ് തോമസ് എന്നിവർ സംസാരിച്ചു. അലക്സ് മാത്യൂ […]
വന്‍ തുക സമ്മാനമായി ലഭിച്ചിട്ടും അത് കൈയില്‍ ലഭിക്കാതിരിക്കുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ. അത്തരമൊരു പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടനിലെ ഒരു യുവതി കടന്ന് പോയി കൊണ്ടിരിക്കുന്നത്. എല്ലെ ബെല്‍ എന്ന യുവതിക്ക് നാഷണല്‍ ലോട്ടറിയുടെ 70 മില്യണ്‍ പൗണ്ട് സമ്മാനം ലഭിച്ചിരുന്നു. അതായത് ഏകദേശം 700 കോടി ഇന്ത്യന്‍ രൂപ. എന്നാല്‍ എല്ലെ ബെല്ലിന് ഇതില്‍ നിന്ന് മുഴുവന്‍ രൂപയും ഇതുവരെയായിട്ടും ലഭിച്ചിട്ടില്ല. സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കാരണമാണ് എല്ലെ ബെല്ലിന് തന്റെ മുഴുവന്‍ സമ്മാനത്തുക […]
കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി.ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഡി ആവശ്യമാണ്. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി […]
ഡബ്ലിന്‍: ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ കുർബാന സെൻ്ററുകളും സംയുക്തമായി നടത്തുന്ന കുരിശിൻ്റെ വഴി മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 5 മണിക്ക് ബ്രേ ഹെഡ് കാർപാർക്കിൽനിന്ന് ആരംഭിക്കും. കുരിശിൻ്റെ വഴിക്ക് മുമ്പായി ഉച്ചകഴിഞ്ഞ് 4 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വിശുദ്ധ കുർബാനയിലും ക്രിസ്തുവിൻ്റെ പീഠാനുഭവം ധ്യാനിച്ച് കാനന […]
പാലക്കാട്: ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ് തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) പ്രോഗ്രാമിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ തൃത്താല മുനിസിപ്പൽ കോർപ്പറേഷന് ആംബുലൻസ് വാൻ സമ്മാനിച്ചു. കമ്പനിയുടെ ഫിലോസഫിയുടെ അവിഭാജ്യഘടകമായ, സമൂഹ്യ സുരക്ഷയിലും ക്ഷേമത്തിലുമുള്ള ഇൻഡസ് ടവേഴ്‌സിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ സിഎസ്ആര്‍ സംരംഭം. ആംബുലൻസ് വാനിന്റെ ഉദ്ഘാടനം, പാലക്കാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിച്ചു. പെരുമണ്ണൂർ തൃത്താല പ്രദേശത്തെ ആവശ്യാനുസൃതമായ ഇടങ്ങളില്‍ മികച്ച ആരോഗ്യ […]
യുകെ: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. ആഗോളതാപനത്തിന്റെ ഒഴിവാക്കാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറല്ലെന്ന് സര്‍ക്കാരിന്റെ ഉപദേശകര്‍ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നും ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ നയപരമായ മാറ്റം ആവശ്യമാണെന്നും കാലാവസ്ഥാ വ്യതിയാന സമിതി (സിസിസി) പറഞ്ഞു. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള സര്‍ക്കാരിന്റെ അഡാപ്‌റ്റേഷന്‍ പ്ലാനുകളുടെ തയ്യാറെടുപ്പുകള്‍ സിസിസി അവലോകനം ചെയ്യുന്നു. ശുപാര്‍ശകള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാരിന് ഉപദേശം നല്‍കുന്നതിനായി രൂപീകരിച്ച വിദഗ്ധരുടെ ഒരു സ്വതന്ത്ര […]
കൊച്ചി: ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിനെ സ്ഥലംമാറ്റി. ജഡ്ജി ചേംബറിൽ വച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപിൽനിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടിരുന്നു. പാലാ മോട്ടർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് അനിൽകുമാറിനെ നിയമിച്ചിരിക്കുന്നത്. കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്നു വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്കു പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു സ്ഥലംമാറ്റം. അനിൽകുമാറിനെതിരെ മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിനു പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ […]
കൊച്ചി: നിങ്ങളുടെ എല്ലാ പേയ്‌മെന്‍റ് ആവശ്യങ്ങൾക്കുമുള്ള വണ്‍-സ്റ്റോപ്പ് പ്രതിവിധിയാണ് ആമസോൺ പേ. ഓട്ടോമൊബൈൽ ഇൻഷുറൻസ്, യൂട്ടിലിറ്റി ബിൽ പേയ്‌മെന്‍റ്, റസ്‌റ്റോറന്‍റുകളിൽ പണമടയ്ക്കൽ, റീച്ചാർജ് ചെയ്യൽ മുതല്‍ മണി ട്രാന്‍സ്ഫര്‍ വരെ എല്ലാ സാഹചര്യങ്ങളിലും ആമസോണ്‍ പേ നിങ്ങള്‍ക്ക് തുണയേകുന്നു. തടസ്സമില്ലാത്ത ഈ പ്രയാണത്തിന് തുടക്കം കുറിയ്ക്കൂ, ആമസോൺ പേയില്‍ ‘എ മുതൽ സഡ് വരെ’ കാര്യങ്ങള്‍ക്ക് പണമടയ്ക്കൂ. ഫൈനാന്‍ഷ്യല്‍ എനേബിള്‍മെന്‍റ്: 2022-23 സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, ആമസോൺ പേയില്‍, ഉപഭോക്താക്കൾക്ക് അവരുടെ വരുമാനത്തിൽ കൂടുതലും കൈവശം വയ്ക്കാവുന്ന […]
പാലക്കാട്; മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയതതായി പരാതി. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പത്മവതിയുടെ മകൻ അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്. പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോൺ വായ്പ്പക്ക് എടുത്തത്.ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനിയിലെ വനിത […]