സാമൂഹിക മാധ്യമത്തെ മികച്ചരീതിയിൽ ഉപയോഗിച്ച് മാതൃക തീർക്കുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. അത്തരത്തിലുള്ള ഒരാളെയാണ് പരിചയപ്പെടുത്തുന്നത്. ചെറുപ്പത്തിൽ തന്നെ സോഷ്യൽ മീഡിയയിലെ ജനപ്രിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യൺ ഫോള്ളോവേർസിനെ നേടിയെടുത്ത തിരുവനന്തപുരം സ്വദേശി നിവേദ്യ ആർ ശങ്കറാണ് ആ താരം. തമിഴിലും തെലുങ്കിലുമടക്കം നിരവധി പേരാണ് നിവേദ്യയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കും ചുവടുറപ്പിക്കുകയാണ് ഈ മിടുക്കി.
നിവേദ്യയുടെ വിശേഷങ്ങളിലൂടെ….
തുടക്കം
ചെറുപ്പം മുതൽക്കേ കേൾക്കുന്ന പാട്ടുകൾക്കനുസരിച്ച് ഡാൻസ് കളിക്കുമായിരുന്നു എന്ന് അമ്മ പറയാറുണ്ട്. അതിന്റെയൊക്കെ ചെറിയ വീഡിയോകൾ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ട്, ആദ്യം മുതൽക്കേ ക്യാമറയ്ക്ക് മുന്നിലുള്ള പരിഭ്രമങ്ങളൊന്നും തോന്നിയിരുന്നില്ല. ടിക് ടോക് എന്ന പ്ലാറ്റ്ഫോം വന്നതോടുകൂടി ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ആദ്യം മലയാളത്തിലുള്ള അടിച്ചുപൊളി പാട്ടുകളായിരുന്നു ചെയ്തിരുന്നത്. പിന്നീട് തമിഴ് പാട്ടുകൾക്കും റീൽസ് ചെയ്യാൻ തുടങ്ങി. ടിക് ടോക് നിരോധിച്ചപ്പോൾ ഇൻസ്റ്റാഗ്രാം റീൽസുകളിലേക്കായി ശ്രദ്ധ. ആദ്യമൊക്കെ കാഴ്ചക്കാരെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. കാഴ്ചക്കാരുടെ എണ്ണം നോക്കിയിരുന്ന സമയമുണ്ടായിരുന്നു. ക്രമേണ ആളുകൾ കാണാൻ തുടങ്ങി. ഇപ്പോൾ മൂന്ന് മില്യൺ ഫോള്ളോവേർസ് ആയി. ഒരുപാട് സന്തോഷം.
ടിക് ടോക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിലേക്ക്
ടിക് ടോക് ജനപ്രിയമായ സമയത്തായിരുന്നു നിരോധനം വരുന്നത്. എന്നെപ്പോലുള്ള തുടക്കക്കാരെ സംബന്ധിച്ച്, വീഡിയോകൾക്ക് കൂടുതൽ റീച്ച് കിട്ടുന്ന സമയമായിരുന്നു അത്. കൂടുതൽ ആളുകൾ വീഡിയോ കാണാനും അഭിപ്രായം പറയാനും തുടങ്ങിയിരുന്നു. ടിക് ടോക് നിരോധനം ആദ്യമൊക്കെ വിഷമമുണ്ടാക്കി. പക്ഷേ, ഇൻസ്റ്റാഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്യാനുള്ള സൗകര്യം വന്നതോടെ ആ വിഷമം മാറി. നിരവധി ഇൻഫ്ലുവെൻസേഴ്‌സുള്ള താരതമ്യേനെ വലിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. അതിനാൽത്തന്നെ കൂടുതൽ ആളുകളിലേക്ക് നമ്മുടെ കണ്ടെന്റുകൾ എത്തും. മികച്ചു നിൽക്കുന്നവയ്ക്കാണ് ഇൻസ്റ്റാഗ്രാമിൽ എന്നും സ്ഥാനമുള്ളത്. വീഡിയോ റീച്ച് ആകാഞ്ഞതിൽ ആദ്യമൊക്കെ സങ്കടമുണ്ടായിരുന്നു. കാരണം, ഞങ്ങളുടെ കൂട്ടായ ശ്രമമാണ് ഓരോ വീഡിയോസും. എന്നാൽ, പിന്നീട് കാഴ്ചക്കാരുടെ എണ്ണം കൂടിവന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർ എന്ന നിലയിൽ അറിയപ്പെടുന്നതിൽ വളരെ സന്തോഷം.
തമിഴ് റീൽസുകളിലെ താരത്തിളക്കം
തമിഴ് പാട്ടുകളിൽ ചുവടുവെച്ചാണ് ടിക് ടോക്കിൽ തുടങ്ങിയത്. അന്ന് അതൊരു ട്രെൻഡ് ആയിരുന്നു. കൂടുതൽ ആളുകളും തമിഴ്, തെലുങ്ക് പാട്ടുകളെടുത്താണ് റീൽസ് ഉണ്ടാക്കാറ്. അതായിരിക്കാം തമിഴ് ആരധകർ ഉണ്ടാകാൻ കാരണം. വാത്തികമിങ് എന്ന വിജയ് പാട്ടിന് ചെയ്ത റീൽസ് വൈറലായി. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത്. അന്യഭാഷാ ഗാനങ്ങൾക്കൊപ്പം ചുവടു വെച്ചവയിൽ കുറെ വീഡിയോസ് ശ്രദ്ധിക്കപ്പെട്ടു.
നൃത്തം, സിനിമ മോഹങ്ങൾ
ചെറുപ്പംതൊട്ടേ നൃത്തം അഭ്യസിക്കുന്നുണ്ട്. അതെന്റെ പാഷനാണെന്ന്. ഈയിടെയായി വെസ്റ്റേൺ ഡാൻസും പഠിക്കുന്നുണ്ട്. ദേവദൂതർ പാടി എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അഭിനേത്രിയാകണമെന്നാണ് ആഗ്രഹം. അതിനുള്ളതാണ് ഈ ശ്രമങ്ങളെല്ലാം. സുരേഷ് ബാബു സാറിന്റെ ഡിഎൻഎ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരി മകൻ അഷ്‌കർ സൗദാനാണ് നായകൻ. വലിയ താരനിരയാണ് സിനിമയിലുള്ളത്. ഒരു തുടക്കകാരിയെ സംബന്ധിച്ച് മികച്ചൊരു കഥാപാത്രമാണ് സർ എനിക്ക് നൽകിയത്. അതിൽ ഞാൻ സംപ്തൃപ്തയാണ്. ഞാനിപ്പോൾ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. പഠനവും അഭിനയവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകണം.
മുംബൈ : രാജ്യത്ത് ഏറെ വിവാദമുയര്‍ത്തിയ കേരള സ്‌റ്റോറിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. വിവാദങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ ആരവമുയര്‍ത്തുന്ന കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനയുമായാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ ഷായാണ് രണ്ടാം ഭാഗത്തെക്കുറിച്ച് സൂചന നല്‍കിയത്. ഇസ്ലാം മതത്തിന്റെ പേരില്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു, തീവ്രവാദികള്‍ എങ്ങനെയാണ് പരിശീലനം നല്‍കുന്നത് എന്നിവ എടുത്തുകാണിച്ച് കേരള സ്റ്റോറി രണ്ടാം ഭാഗമാക്കാമെന്ന് സംവിധായകന്‍ […]
ഡല്‍ഹി: ആയാനഗര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റായി കെ.എസ് വര്‍ഗീസിനെയും സെക്രട്ടറിയായി സതീഷ് കുമാറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി സന്തോഷ് കുമാര്‍ (വൈസ് പ്രസിഡന്‍റ്), സന്തോഷ് മാത്യു (ജോയിന്‍റ് സെക്രട്ടറി), വൈ. രാജന്‍ (ട്രഷറര്‍), പി.ഒ സോളമന്‍ (ഓഡിറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2023-24 അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ 3 ഉള്‍പ്പെടെയുള്ള ശനിയാഴ്ചകള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ ആർ വിക്രമൻ വിരമിച്ചു. ന്യൂ ഡൽഹി ലോധി കോളനി മെഹർ ചന്ദ് മാർക്കറ്റ് എഫ്-20 എംസിഡി സ്റ്റാഫ് ക്വാർട്ടേഴ്സിലെ താമസക്കാരനായ വിക്രമന്‍ അങ്കമാലി വട്ടപ്പറമ്പ് സ്വദേശിയാണ്.
ഭൂവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്‌സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയില്‍ കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ നിരവധി ബോഗികള്‍ പാളം തെറ്റി.
എറണാകുളം : വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേയ്‌ക്ക്. ജൂൺ 5 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക, ദൂരപരിധി നോക്കാതെ സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിനൊരുങ്ങുന്നത്. ജൂൺ […]
കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട് ബിഗ് എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കായി ഫാഷന്‍, ബ്യൂട്ടി, ലൈഫ് സ്‌റ്റൈല്‍ വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന കളക്ഷനുകളുമായി 200,000 വില്‍പനക്കാരെയും 10,000-ലധികം ബ്രാന്‍ഡുകളുടേയും ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഇമേജ് സെര്‍ച്ച്, വീഡിയോ കാറ്റലോഗ്, വെര്‍ച്വല്‍ ട്രൈ-ഓണ്‍, വീഡിയോ കൊമേഴ്‌സ്, ടോപ്പ് ഫില്‍ട്ടറുകള്‍ എന്നിവയിലൂടെ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ലഭിക്കും. ലക്ഷക്കണക്കിന് വില്‍പ്പനക്കാരെയും ബ്രാന്‍ഡുകളെയും ഉപഭോക്താക്കളെയും ഒരിക്കല്‍ക്കൂടി ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് മാലൂ […]
ഭുവനേശ്വർ∙ ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ–കൊൽക്കത്ത കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. അൻപതിലധികം പേർക്ക് പരുക്കുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ ബലാസോർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ നാലു ബോഗികൾ മറിഞ്ഞു. കൂടുതൽ രക്ഷാപ്രവർത്തകരെ അപകട […]
സിഎംപി നേതാവ് സിപി ജോണ്‍ യുഡിഎഫ് സെക്രട്ടറി പദത്തിലേയ്ക്ക്. രാഷ്ട്രീയം നന്നായി അറിയുന്ന സിപി ജോണ്‍ മുന്നണി നേതൃത്വത്തിലേയ്ക്കു വരുന്നത് ഐക്യ മുന്നണി രാഷ്ട്രീയത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു മുന്നണികളാണ് ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന എല്‍ഡിഎഫും. രണ്ടും ഉയരമുള്ള രണ്ടു കൊടുമുടികളായി നില്‍ക്കുമ്പോള്‍ അല്പം ഇടം കണ്ടെത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമം തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും ഇനിയും […]