ഉള്ളിലും ഉടലിലും അഭിനയം. 'സീ കേരളം-ഡ്രാമ ജൂനിയർ' താരമായി കോണിക്കഴി-മുണ്ടൊള്ളി തീർത്ഥ ശിവരാമൻ

New Update

publive-image

പുലാപ്പറ്റ :മലയാളത്തിലെ പ്രമുഖ വിനോദ ചാനലുകളിൽ ഒന്നായി ശ്രദ്ധിക്കപ്പെടുന്ന 'സീ കേരളം-ഡ്രാമ ജൂനിയർ' താരമായിപ്രേക്ഷകരെ വിസ്മയിപ്പിച്ച് പ്രശംസ ഏറ്റുവാങ്ങുകയാണ് കോണിക്കഴി മുണ്ടുള്ളി സ്മിത -ശിവരാമൻ ദമ്പതികളുടെ രണ്ടാമത്തെ മകൾ തീർത്ഥമോൾ.പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അഭിനയ മികവാണ്ഏഴാം ക്ലാസിൽ പഠിക്കുന്ന തീർത്ഥ ശിവരാമനെ ചാനൽ ഷോകളിൽ എത്തിച്ചത്.കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തുന്ന അച്ഛൻ ശിവരാമനും,
ഒരു നിരാലംബ യുവാവിന് കരൾ പകുത്തു നൽകിയ അമ്മ സ്മിതയും,പ്ലസ് വണ്ണിന് പഠിക്കുന്ന ചേച്ചി പുണ്യയും ചേർന്നതാണ് തീർത്ഥയുടെ കുടുംബം.വാടക വീട്ടിലാണ് ഇവർ കഴിയുന്നത്.

Advertisment

പ്രാഥമിക റൗണ്ടിൽ ആറായിരത്തിലേറെ കുരുന്നു അഭിനേതാക്കളിൽ നിന്നാണ് തീർത്ഥ തെരഞ്ഞെടുക്കപ്പെട്ടത്.ചാനലിന്റെ മെഗാ ഷോകളിൽ സെലക്ഷൻ കിട്ടിയിട്ടും പോകാൻ വണ്ടിക്കൂലി പോലുമില്ലാതെ കഷ്ടപ്പെട്ട നാളുകൾ അമ്മ സ്മിത ഓർമിക്കുന്നു.പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ സുന്ദര നിമിഷങ്ങൾ സമ്മാനിച്ച മനോഹരമായ റിയാലിറ്റി ഷോയാണ്
സീ കേരളം ഡ്രാമ ജൂനിയർ.ചാനലിലെ ആദ്യ മത്സരപ്രകടനം തന്നെ ഹിറ്റായതിന്റെ സന്തോഷത്തിലാണ് തീർത്ഥ.പിന്നീട് നിരവധി സ്കിറ്റുകൾ നൽകിയെങ്കിലും ഓരോന്നും മികച്ച രൂപത്തിൽ അഭിനയിച്ചു ഫലിപ്പിക്കാൻ ഈ മിടുക്കിക്ക് കഴിഞ്ഞു.പ്രമുഖ താരങ്ങൾക്കു മുമ്പിലാണ് പ്രോഗ്രാം ചെയ്യുന്നത്.

നല്ല ബുദ്ധിമുട്ടിയാണ് ഇങ്ങനെയൊരു പരിപാടിയിൽ എത്തപ്പെട്ടത്,തീർത്ഥ പറഞ്ഞു.
ഓരോ കഥാപാത്രങ്ങളും തീർത്ഥയുടേതായ ശരീരഭാഷയിൽ മത്സരിച്ച് അഭിനയിച്ച് പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ആസ്വാദനത്തിന്റെ വേറിട്ടൊരു അനുഭവമാണ് ലഭിക്കുന്നത്.
ഡ്രാമ ജൂനിയർ മത്സരത്തിന്റെ ഓരോ ഘട്ടത്തിലും പുരസ്‌ക്കാരം സ്വന്തമാക്കിയ തീർത്ഥയെ അനുമോദിക്കാൻ ടീച്ചറും അയൽവാസികളും ഒത്തുകൂടി.പുതുവസ്ത്രം സമ്മാനിച്ചും
കേക്ക് മുറിച്ചും സ്നേഹം പങ്കുവച്ചുമാണ് അവർ യാത്ര പറഞ്ഞിറങ്ങിയത്.

Advertisment