സെയ്‍ഫ് അലി ഖാന്റെ സഹോദരിയും നടിയുമായ സോഹ അലി ഖാൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സാമൂഹ്യ മാധ്യമത്തിലും സജീവമായി ഇടപെടുന്ന താരമാണ് സോഹ അലി ഖാൻ. സോഹ അലി ഖാൻ തന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഏഴാം വിവാഹവാര്‍ഷികത്തില്‍, ഭര്‍ത്താവും നടനുമായ കുനാല്‍ ഖെമുവിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് സോഹ അലി ഖാൻ.
കുനാല്‍ ഖെമുവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് സോഹ അലി ഖാൻ വിവാഹ വാര്‍ഷിക ആശംകള്‍ നേര്‍ന്നിരിക്കുന്നത്. കുനാലും തിരിച്ച് ആശംസകള്‍ നേര്‍ന്നിരിക്കുന്നു. സോഹ അലി ഖാനും കുനാല്‍ ഖെമുവും 2015ലാണ് വിവാഹിതരാകുന്നത്. ഇനായ എന്ന ഒരു മകളും സോഹ അലി ഖാൻ- കുനാല്‍ ഖെമു ദമ്പതിമാര്‍ക്കുണ്ട്.
'ഇതി ശ്രീകാന്ത'യെന്ന ചിത്രത്തിലൂടെ ബംഗാളിയിലായിരുന്നു സോഹ അലി ഖാന്റെ തുടക്കം. 'ദില്‍ മാംഗെ മോറി'ലൂടെ ഹിന്ദിയിലുമെത്തി. ഗ്ലോബല്‍ ഇന്ത്യൻ ഫിലിം അവാര്‍ഡ്‍സ് അടക്കമുള്ള പുരസ്‍കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'ഘയല്‍: വണ്‍സ് എഗെയിൻ' ആണ് ഏറ്റവും ഒടുവില്‍ സോഹ അലി ഖാൻ അഭിനയിച്ച ചിത്രം.