തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കന്നഡ താരം കിച്ച സുദീപ്; നിര്‍മ്മാതാവിനെതിരെ നിയമ നടപടിയുമായി താരം

New Update

publive-image

Advertisment

ബംഗളൂരു: തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നിര്‍മ്മാതാവിനെതിരെ നിയമ നടപടിയുമായി കന്നഡ താരം കിച്ച സുദീപ്.

കരാര്‍ ഒപ്പിട്ട ശേഷം സിനിമയില്‍ അഭിനയിച്ചില്ലെന്ന പ്രസ്താവന നടത്തിയ നിര്‍മ്മാതാവ് എംഎന്‍ കുമാറിന് എതിരെയാണ് കിച്ച സുദീപ് നോട്ടീസ് അയച്ചത്. എംഎന്‍ കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി എന്ന് സുദീപ് നോട്ടീസിൽ പറയുന്നു.

ഈ മാസം അഞ്ചാം തീയതിയാണ് കന്നഡ സൂപ്പര്‍താരം കിച്ചാ സുദീപിനെതിരെ നിര്‍മ്മാതാവ് വാര്‍ത്താസമ്മേളനം നടത്തിയത്. തന്റെ ചിത്രത്തില്‍ അഭിനയിക്കാനായി ഏഴ് വര്‍ഷം മുമ്പ് സുദീപ് കരാര്‍ ഒപ്പിട്ടിരുന്നുവെന്നും അഡ്വാന്‍സ് തുക കൈപ്പറ്റിയെന്നും കുമാര്‍ പറഞ്ഞു.

‘വിക്രാന്ത് റോണ’ എന്ന ചിത്രത്തിന് ശേഷം തന്റെ ചിത്രത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍, സുദീപ് അതിന് തയ്യാറായില്ല എന്നാണ് നിര്‍മ്മാതാവിന്റെ ആരോപണം.

എംഎന്‍ കുമാറിന് പുറമേ നിര്‍മ്മാതാവ് എംഎന്‍ സുരേഷിനും താരം നോട്ടീസ് അയച്ചിട്ടുണ്ട്. നിരുപാധിക മാപ്പും മാനനഷ്ടത്തിന് പത്തുകോടി രൂപ നഷ്ടപരിഹാരവും വേണമെന്നാണ് സുദീപ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മ്മാതാവ് പറയുന്നത് കള്ളമാണെന്ന് വ്യക്തമാക്കി കിച്ച സുദീപിന്റെ സുഹൃത്ത് ജാക്ക് മഞ്ജുനാഥ് നേരത്തെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

Advertisment