വാടക ഗര്‍ഭധാരണമെന്നത് സ്വാര്‍ത്ഥതയാണ്, എന്തു കൊണ്ടാണ് ദത്തെടുക്കലിന് ഇത്തരക്കാര്‍ തയ്യാറാവാത്തത്; പ്രിയങ്കയെയും നികിനെയും അധിക്ഷേപിച്ച് തസ്ലീമ നസ്‌റിന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്ന വാർത്ത ആരാധകരെ അറിയിച്ചിരുന്നു. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത് വലിയ ചര്‍ച്ചയായിരിക്കെ വാടക ഗര്‍ഭധാരണം എന്ന ആശയത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ രംഗത്ത്.

Advertisment

വാടക ഗര്‍ഭധാരണത്തെ വിമർശിച്ച ഇവർ ഇതിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ ‘റെഡിമെയ്ഡ് കുഞ്ഞ്’ എന്ന് വിളിച്ച് അധിക്ഷേപിച്ചു. വാടക ഗര്‍ഭധാരണമെന്നത് സ്വാര്‍ത്ഥതയാണെന്നും എന്തു കൊണ്ടാണ് ദത്തെടുക്കലിന് ഇത്തരക്കാര്‍ തയ്യാറാവാത്തതെന്നും തസ്ലീമ നസ്‌റിന്‍ ചോദിച്ചു. ‘പാവപ്പെട്ട സ്ത്രീകളുടെ ദാരിദ്ര്യത്തെയാണ് ഇവർ ചൂഷണം ചെയ്യുന്നത്. ഇത്തരം സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് വാടക ഗര്‍ഭ ധാരണം നടക്കുന്നത്.

പണക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എപ്പോഴും സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ എന്ത് കൊണ്ട് അനാഥനായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങള്‍ തങ്ങളുടേത് തന്നെയാവണമെന്നത് ഒരു സ്വാര്‍ത്ഥ ഈഗോയാണ്,’ തസ്ലീമ നസ്രിന്‍ ട്വീറ്റ് ചെയ്തു.

‘ഈ റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് ഈ അമ്മമാര്‍ക്ക് തോന്നുക. കുഞ്ഞിന് ജന്‍മം നല്‍കിയ അമ്മയുടെ അതേ വികാരങ്ങള്‍ ആ കുഞ്ഞിനോട് അവര്‍ക്കുണ്ടാവുമോ,’ തസ്ലീമ നസ്രിന്‍ മറ്റൊരു ട്വീറ്റില്‍ ചോദിച്ചു. വാടകഗർഭധാരണത്തിലൂടെ ആണെങ്കിലും ജനിക്കുന്നത് ഒരു ജീവനുള്ള കുഞ്ഞ് ആണെന്നും അവരെ ‘റെഡിമെയ്ഡ് കുഞ്ഞുങ്ങൾ’ എന്ന് വിളിച്ച് അധിക്ഷേപിക്കാൻ എങ്ങനെയാണ് കഴിയുക എന്നും ഇവരുടെ ട്വീറ്റിനെ വിമർശിച്ച് നിരവധി പേർ രംഗത്ത് വന്നു.

Advertisment