ആ ട്വിറ്റര്‍ അക്കൗണ്ട് വ്യാജം; വ്യക്തമാക്കി അജിത്ത് കുമാറിന്‍റെ മാനേജര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

സമകാലിക തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയാണ് അജിത്ത് കുമാര്‍. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ അജിത്ത് ആരാധകര്‍ ഏറെ സജീവമാണെങ്കിലും അവരുടെ പ്രിയതാരത്തിന് ഒരു സമൂഹ മാധ്യമ പ്ലാറ്റ്‍ഫോമിലും അക്കൗണ്ട് ഇല്ല.

Advertisment

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തന്‍റെ മാനേജര്‍ വഴിയാണ് അജിത്ത് കുമാര്‍ പ്രസ്‍താവനകളൊക്കെ ഇറക്കാറ്. ഇപ്പോഴിതാ അജിത്തിന്‍റെ മാനേജരായ സുരേഷ് ചന്ദ്ര ഒരു കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. അജിത്തിന്‍റെ ഭാര്യയും നടിയുമായ ശാലിനി അജിത്ത് കുമാറിന്‍റെ പേരില്‍ ട്വിറ്ററിലുള്ളത് വ്യാജ അക്കൗണ്ട് ആണ് എന്നതാണ് അത്.

തനിക്ക് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഇല്ലെന്ന വിവരം അജിത്ത് കുമാര്‍ പലതവണ വ്യക്തമാക്കിയിട്ടുള്ളതായതിനാല്‍ അദ്ദേഹത്തിന്‍റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ അധികമില്ല. ഇനി ഉണ്ടായാല്‍ തന്നെ അവയ്ക്ക് നാമമാത്രമായ ഫോളോവേഴ്സ് മാത്രമേയുള്ളൂ. അതേസമയം ഫാന്‍ പേജുകള്‍ നിരവധിയുണ്ടുതാനും.

എന്നാല്‍ ശാലിനിയുടെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന് 13,000ല്‍ അധികം ഫോളോവേഴ്സ് ആണ് ഉള്ളത്. 2010 ഡിസംബറില്‍ തുടങ്ങിയ അക്കൗണ്ട് ആണിത്. ആരെയും ഫോളോ ചെയ്യാത്ത ഈ അക്കൗണ്ടില്‍ നിന്ന് ഒരു ട്വീറ്റ് പോലും ചെയ്‍തിട്ടുമില്ല.

Advertisment