മേഘ്‌ന രാജും, കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥമും തമ്മിൽ വിവാഹിതരാകുന്നുവെന്ന് പ്രചാരണം; രൂക്ഷമായി പ്രതികരിച്ച് പ്രഥം

author-image
ഫിലിം ഡസ്ക്
New Update

publive-image

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് മേഘ്ന രാജ്. കഴിഞ്ഞ ദിവസങ്ങൾ മേഘ്ന പുനര്‍വിവാഹിതയാവുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണം നടന്നിരുന്നു. കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥമും തമ്മിൽ വിവാഹിതരാകുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം.

Advertisment

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പുനർവിവാഹവാർത്ത പുറത്തുവന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രഥം.

‘ആദ്യമൊക്കെ ഇത് അവഗണിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ 2.70 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പണത്തിനും കാഴ്ചക്കാർക്കും വേണ്ടി ചില ചാനലുകൾ ചെയ്യുന്ന ഇത്തരം പ്രവർത്തികളെ നിയമപരമായി തന്നെ നേരിടാൻ പോകുകയാണ്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്’–
എന്നാണ് പ്രഥം വ്യക്തമാക്കിയത്.

cinema
Advertisment