ജനങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ രാഷ്ട്രീയ പ്രവേശനമുണ്ടാകും; കങ്കണ റണാവത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി കങ്കണ റണാവത്ത്. നടി എന്ന നിലയില്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും നാളെ ജനങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും കങ്കണ വ്യക്തമാക്കി.

Advertisment

രാഷ്ട്രീയ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി നിലപാടുകള്‍ വ്യക്തമാക്കുന്ന കങ്കണ താന്‍ ദേശീയ വാദിയല്ലെന്നും നാളെ ജനങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടെങ്കില്‍ രാഷ്ട്രീയപ്രവേശനം സന്തോഷകരമായ കാര്യമാണെന്നും പറഞ്ഞു.

ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും ജനപിന്തുണയില്ലാതെ വിജയിക്കാനാകില്ല. എന്നെ ജനങ്ങള്‍ അവരുടെ നേതാവായി തെരഞ്ഞെടുത്താന്‍ തീര്‍ച്ചയായും രാഷ്ട്രീയ പ്രവേശനമുണ്ടാകും. അതില്‍ സന്തോഷമേയുള്ളു. എന്നാല്‍ അതത്ര എളുപ്പമല്ല. അവര്‍ പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’യാണ് 34കാരിയായ കങ്കണയുടെ പുതിയ ചിത്രം. സിനിമയിലെ നായികയെപ്പോലെ താനും രാഷ്ട്രീയത്തിലേക്ക് എത്തുമോ എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്കാണ് താരത്തിന്റെ മറുപടി.

NEWS
Advertisment