New Update
കൊവിഡ് കാലം പ്രതിസന്ധികളുടേത് മാത്രമായിരുന്നില്ല വേറിട്ട അവസരങ്ങള്‍ തുറക്കാൻ ശ്രമിച്ചവരുടേതും കൂടെയായിരുന്നു. വ്ലോഗുകളുമായി എത്തിയ ചിലര്‍ കൊവിഡ് കാലത്ത് പ്രേക്ഷകരുടെ പ്രിയം നേടി.
മുതിര്‍ന്ന വ്ലോഗര്‍മാര്‍ മാത്രമല്ല ചെറിയ കുട്ടികള്‍ വരെ അക്കൂട്ടത്തിലുണ്ട്. അങ്ങനെ രസകരമായ ഒരു വ്ലോഗുമായി എത്തിയ കുട്ടിയുടെ വീഡിയോ തന്റെ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയസൂര്യ.
ഇങ്ങനെ വേറിട്ട വീഡിയോകള്‍ പങ്കുവെച്ച് പലപ്പോഴും ജയസൂര്യ കലാകാരൻമാര്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രോത്സാഹനവുമായി എത്താറുണ്ട്. ജയസൂര്യ പങ്കുവെച്ച വീഡിയോകള്‍ എല്ലാവരും ഏറ്റെടുക്കാറുമുണ്ട്. ഇത്തവണത്തേത് രസകരമായ ഒരു വീഡിയോ ആയതിനാല്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുകയുമാണ്.
ഗ്ലൂക്കോസ് പൊടിയെ കുറിച്ച് പരിചയപ്പെടുത്തുന്ന കുട്ടിയുടെ വീഡിയോണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. ഗ്ലൂക്കോസ് പൊടിയുടെ കുപ്പി കാട്ടി ഇതില്‍ 80 മധുരമുണ്ട് എന്ന് കുട്ടി പറയുന്നു. എന്നാല്‍ കുട്ടി വീഡിയോയില്‍ ഗ്ലൂക്കോസ് എന്ന് ഉച്ചരിക്കാൻ കിട്ടാതെ ക്ലൂ ക്ലൂകോസ് എന്നാണ് പറയുന്നതെങ്കിലും അവന്റെ ആത്മവിശ്വാസത്തെയാണ് എല്ലാവരും പ്രശംസിക്കുന്നത്.
https://www.facebook.com/Jayasuryajayan/videos/418315196520998/