കൊത്ത് ഹിറ്റ് അടിച്ചോയെന്ന് ആരാധകർ ; ആഡംബര വാഹനങ്ങൾ സ്വന്തമാക്കി ആസിഫും റോഷനും

author-image
മൂവി ഡസ്ക്
Updated On
New Update

സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ആസിഫും റോഷനും പുതിയ ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ്. കൊത്ത് ഹിറ്റ് അടിച്ചോ എന്നാണ് ഇരുവരുടെയും ആരാധകർ ചോദിക്കുന്നത്. ആസിഫ് അലിയും നേരത്തെ ആഡംബര കാറുകൾ വാങ്ങിയിട്ടുണ്ട്.

Advertisment

publive-image

publive-image

ആസിഫ് അലി ലാൻഡ് റോവറിന്റെ ഡിഫൻഡറാണ് വാങ്ങിയത്. ലാൻഡ് റോവറിന്റെ ആഡംബര വാഹനങ്ങളിൽ ഒന്നാണ് ഡിഫൻഡർ. ഡിഫൻഡർ 110 എച്ച്.എസ്.ഇ എന്ന വേരിയന്റാണ് ആസിഫ് വാങ്ങിയത്. 1.10 കോടി എക്സ് ഷോറൂം വില വരുന്ന വാഹനത്തിന്റെ കേരളത്തിലെ ഓൺ റോഡ് വില ഏകദേശം 1.37 കോടി രൂപയാണ്. കുടുംബത്തിനും സുഹൃത്തുകൾക്ക് ഒപ്പമാണ് ആസിഫ് വാഹനം വാങ്ങാൻ എത്തിയത്.

publive-image

publive-image

റോഷൻ പൊതുവെ വാഹന പ്രേമി അല്ലെങ്കിലും ബി.എം.ഡബ്ല്യൂവിന്റെ ത്രീ സീരിസിലെ എം340 ഐ ആണ് താരം സ്വന്തമാക്കിയത്. 68 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന കാറിന്റെ കേരളത്തിലെ ഓൺ റോഡ് പ്രൈസ് ഏകദേശം 87 ലക്ഷം രൂപയാണ്. ബോളിവുഡിലും തമിഴിലും ഒക്കെ വളരെ സജീവമായി നിൽക്കുന്ന റോഷനെ സംബന്ധിച്ച് നിസാരമാണ് ഈ തുക. വിക്രത്തിന്റെ കോബ്രയിലെ വില്ലൻ റോഷനായിരുന്നു. റോഷന്റെ ഒരു തെക്കൻ തല്ലുകേസും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടുന്നുണ്ട്.

publive-image

publive-image

Advertisment