ഇന്ന് പ്രിയ വാര്യർ എന്ന താരത്തിന്റെ പേര് അറിയാത്ത ആളുകൾ ഇന്ത്യയിൽ വളരെ വിരളമാണെന്ന് പറയാം. തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ബ്രേക്ക് കിട്ടിയാൽ പ്രിയ മിക്കപ്പോഴും പോകാറുള്ളത് വർക്കല ബീച്ചിലും ക്ലിഫിലുമാണ്. വർക്കല ബീച്ചിലെ കടൽ തിരമാലകൾ ആസ്വദിച്ച് ഇരിക്കുന്ന ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പ്രിയ വാര്യർ പങ്കുവച്ച് നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു കഴിയുകയും ചെയ്തു.
/sathyam/media/post_attachments/EGFkyBBEueKBGKgUy9Yd.jpg)
ഉയർച്ചകളും താഴ്ചകളും ഉണ്ടായിരുന്നെങ്കിലും പ്രിയ ബോളിവുഡിൽ വരെ അരങ്ങേറിയിരുന്നു. പല തരത്തിലുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ വന്നെങ്കിലും താരത്തിന് ഫോളോവേഴ്സ് കൂടിക്കൊണ്ടേയിരുന്നു. അതുപോലെ മലയാളത്തിന് പുറമേ മറ്റു തെന്നിന്ത്യൻ ഭാഷയിൽ അഭിനയിക്കാനും അവസരങ്ങൾ ലഭിച്ചു.
/sathyam/media/post_attachments/TdqvRSAKo96ZQ62SRRA8.jpg)