Advertisment

പാടത്ത് പാറിനടക്കുന്ന ഒരു പറവയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു മനോഹരമായ ഷൂട്ട്; തൂവെള്ളയിൽ ഹോട്ട് ലുക്കിൽ നടി അഹാന കൃഷ്ണ

author-image
മൂവി ഡസ്ക്
Updated On
New Update

ഇടയ്ക്ക് മോഡലിംഗും ചെയ്യാറുള്ള അഹാന വെറൈറ്റി ആയിട്ടുള്ള ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. ഇപ്പോഴിതാ പാടത്ത് പാറിനടക്കുന്ന ഒരു പറവയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു മനോഹരമായ ഷൂട്ട് നടത്തിയിരിക്കുകയാണ് അഹാന. ജിക്സൺ ഫ്രാൻസിസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തത്. ലൈഫ് ഓഫ് കളേഴ്സിന്റെ തൂവെള്ള നിറത്തിലെ ഔട്ട്ഫിറ്റാണ് അഹാന ധരിച്ചത്. സാംസൺ ലെയാണ് മേക്കപ്പ്.

Advertisment

publive-image

ടോവിനോ തോമസിന്റെ നായികയായി ലുക്കാ എന്ന ചിത്രത്തിൽ അഭിനയിച്ച അഹാന മലയാളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയായി മാറുകയും ചെയ്തു. നിഹാരിക ബാനർജി എന്ന കഥാപാത്രത്തെ വളരെ മനോഹരവും ലളിതവുമായി അഹാന അവതരിപ്പിച്ചു. ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പമുള്ള അടിയാണ് അഹാനയുടെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം. യൂട്യൂബറും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൂടിയാണ് അഹാന.

publive-image

രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലൂപസ് ആണ് അഹാനയുടെ ആദ്യ സിനിമ. അത് പക്ഷേ തിയേറ്ററിൽ പരാജയപ്പെടുകയും ചെയ്തു. ഫാസിലിന്റെ രണ്ടാമത്തെ മകനായ ഫർഹാൻ സിനിമയിലേക്ക് എത്തിയതും ആ ചിത്രത്തിലൂടെയാണ്. അതിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞാണ് അഹാന വീണ്ടും അഭിനയിച്ചത്. അതും നിവിൻ പൊളിയുടെ അനിയത്തി റോളിലാണ് അഹാന അഭിനയിച്ചിരുന്നത്.

publive-image

Advertisment