സെപ്റ്റംബർ 30-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള സാനിയയുടെ പുതിയ ലുക്കിലെ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മിനി സ്കർട്ട് ടോപ്പ് ധരിച്ചാണ് സാനിയ എത്തിയത്. രോഹിത്ത് രാജ് ആർ, റഹൂഫ് കെ എന്നിവരാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിവിൻ പൊളിയാണ് സിനിമയിലെ നായകൻ.
/sathyam/media/post_attachments/6eJ2ZykJSqyYC0Rs6cLt.jpg)
പതിനാറാം വയസ്സിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എഞ്ചിനീയറിംഗ് കോളേജ് പശ്ചാത്തലമാക്കി ഇറങ്ങിയ ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്. സിനിമ തിയേറ്ററുകളിൽ ഗംഭീര ഹിറ്റാവുകയും ചെയ്തിരുന്നു.
/sathyam/media/post_attachments/FCTRwQAiYuzjTraGG4zo.jpg)
അതിന് ശേഷം പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, കൃഷ്ണൻ കുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ്, സല്യൂട്ട് തുടങ്ങിയ സിനിമകളിൽ സാനിയ അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ്. സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ് ഇനി ഇറങ്ങാനുള്ളത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള തിരക്കുകളിലാണ് സാനിയ ഇപ്പോൾ. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്ന് പ്രൊമോഷൻ ചെയ്യുന്ന തിരക്കിലാണ് സാനിയ.
/sathyam/media/post_attachments/HKXL9uUpPQepU7qSCKJ4.jpg)