മലയാള സിനിമ

‘നിങ്ങളില്ലാതെ ആറ് വര്‍ഷം’; അച്ഛന്റെ ഓര്‍മദിനത്തില്‍ ഭാവന

ഫിലിം ഡസ്ക്
Friday, September 24, 2021

മലയാളി പ്രേക്ഷകര്‍ എന്നും സ്‍നേഹത്തോടെ കാണുന്ന നടിയാണ് ഭാവന .ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായ നടി. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അച്ഛന്റെ ഓര്‍മ ദിനത്തില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടി.

ജി ബാലചന്ദ്ര മേനോനാണ് ഭാവനയുടെ അച്ഛൻ. ജി ബാലചന്ദ്ര മേനോൻ അന്തരിച്ചത് 2015 സെപ്റ്റംബറിലാണ്. നിങ്ങളില്ലാതെ ആറ് വര്‍ഷം എന്നാണ് ഭാവന എഴുതിയിരിക്കുന്നത്. അച്ഛനെ മിസ് ചെയ്യുന്നതിനെ കുറിച്ചും ഭാവന ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ എഴുതിയിരിക്കുന്നു.

×