New Update
/sathyam/media/post_attachments/2FfVvNPjSvtdsqrzoJBw.jpg)
കൂത്താട്ടുകുളം: എംസി റോഡിൽ കൂത്താട്ടുകുളം പുതുവേലി കൊക്കോ ജംഗ്ഷനിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതോടെ വൈദ്യുതി ലൈനുകൾ ബസ്സിനു മുകളിലേക്ക് വീണതിനെ തുടർന്ന് യാത്രക്കാർ 15 മിനിറ്റോളം ബസിനുള്ളിൽ കുടുങ്ങി. തുടർന്ന് നാട്ടുകാർ സമീപത്തെ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി മാറ്റിയ ശേഷമാണ് യാത്രക്കാർ പുറത്തിറങ്ങിയത്.
Advertisment
പുലർച്ചെ 12. 30 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. ഇലക്ട്രിക് പോസ്റ്റ് തകർന്നതോടെ മേഖലയിൽ വൈദ്യുതി ബന്ധം നിലച്ചു. കെഎസ്ഇബി അധികൃതർ എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us