ജന്മനാടിനൊപ്പം മണപ്പുറം പദ്ധതി ആലുവയിലും; ആലുവ നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളിലെ അൻപത് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്‍

New Update

publive-image

"ജന്മനാടിനൊപ്പം മണപ്പുറം" പദ്ധതി മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോ-പ്രൊമോട്ടർ സുഷമാ നന്ദകുമാർ ഉദ്‌ഘാടനം ചെയ്യുന്നു. പി.വി കുഞ്ഞ്, അൻവർ സാദത്ത് എംഎൽഎ, എം.ജെ ജോമി, ജോർജ്ജ്.ഡി.ദാസ് എന്നിവർ സമീപം

Advertisment

ആലുവ: ജന്മനാടിനൊപ്പം മണപ്പുറം പദ്ധതിയിലൂടെ മണപ്പുറം ഫൗണ്ടേഷൻ ആലുവ നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളിലെ അൻപത് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.

ആലുവ നിയോജക മണ്ഡലം എംഎൽഎ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യാതിഥി മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോ-പ്രൊമോട്ടർ സുഷമാ നന്ദകുമാർ മൊബൈൽ ഫോണുകൾ എറണാകുളം എംഎൽഎ ടി ജെ വിനോദിന് കൈമാറി.

മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്ജ് ഡി.ദാസ്, മണപ്പുറം ഫിനാൻസ് സീനിയർ പി.ആർ.ഓ കെ.എം അഷ്റഫ്, മണപ്പുറം ഫൗണ്ടേഷൻ സാമൂഹ്യപ്രതിബദ്ധത വിഭാഗത്തിൽ നിന്നും സൂരജ് കൊമ്പൻ, ശിൽപാ സെബാസ്റ്റ്യൻ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വി കുഞ്ഞ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സന്ധ്യ നാരായണപിള്ള, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിലീപ് കപ്രശ്ശേരി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആൻറണി കയ്യാല, നെടുമ്പാശ്ശേരി എം എച്ച് എസ് പ്രിൻസിപ്പൽ മഞ്ജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

manappuram foundation
Advertisment