കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ വണ്ടിതള്ളി പ്രതിഷേധിച്ചു

New Update

publive-image

Advertisment

മുളന്തുരുത്തി:കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്ക് എതിരായി സെപ്റ്റംബർ 6 മുതൽ 10 വരെ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ നാലാം ദിവസം ജനകീയ പ്രക്ഷോഭത്തോടെ വണ്ടി തള്ളി പ്രതിഷേധിച്ചു.

പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം വി.കെ വിവേക് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സഖാക്കൾ അർജുൻ ബാബു,കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.

kochi news
Advertisment